സിദ്ധാർത്ഥന്റെ മരണം; 19 പ്രതികൾക്ക് കർശന ഉപാധികളോടെ ജാമ്യം, എതിർത്ത് സിബിഐയും സിദ്ധാർത്ഥന്റെ അമ്മയും

Written by Web Desk1

Published on:

കൊച്ചി (Kochi) : പൂക്കോട് വെറ്റിനറി കോളജ് വിദ്യാർഥി സിദ്ധാർഥ(Pukode Veterinary College student Siddharthണ്) ന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർഥികൾക്ക് കർശന ഉപാധികളോടെ ജാമ്യം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 19 പേർക്കാണ് ജാമ്യം അനുവദിച്ചത്. സിദ്ധാർത്ഥന്റെ അമ്മ ഷീബയും സിബിഐയും പ്രതികളുടെ ജാമ്യത്തെ എതിർത്തിരുന്നു. നേരത്തെ ഒരു പ്രതിക്ക് സിബിഐ കോടതി ജാമ്യം നൽകിയിരുന്നു.

വിചാരണ കഴിയും വരെ വയനാട് ജില്ലയിൽ പ്രതികളാരും കടക്കരുത്, കേസ് കഴിയുംവരെ സംസ്ഥാനം വിട്ട് പോകരുത്, തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയവയാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്ന ഉപാധികൾ. കേസിൽ അന്തിമ റിപ്പോർട്ട് നൽകിയെന്നും അതിനാൽ കസ്റ്റഡിയിൽ ഇനി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ജാമ്യാപേക്ഷ സമർപ്പിച്ചത്. സിദ്ധാർഥന്റെ മരണത്തിന് തങ്ങളാണ് കാരണക്കാരെന്ന ആരോപണങ്ങളും പ്രതികൾ നിക്ഷേധിച്ചിരുന്നു. വിദ്യാഥികളാണെന്നും തുടർ പഠനത്തിന് അവസരം നൽകണമെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.

നേരത്ത സംസ്ഥാന പോലീസിന്റെയും സിബിഐയുടെയും കേസ് ഡയറികൾ ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. രേഖപ്പെടുത്തിയിട്ടുള്ള സാക്ഷി മൊഴികൾ ഉൾപ്പെടെ പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ആത്മഹത്യ പ്രേരണ, റാഗിങ് തുങ്ങിയ കുറ്റങ്ങളാണ പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കൽപറ്റ സെഷൻസ് കോടതി ജാമ്യ ഹർജി തള്ളിയതിനെ തുടർന്ന് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

2024 ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾ ആൾക്കൂട്ട വിചാരണ നടത്തുകയും ക്രൂരമായി മർദിക്കുകയും ചെയ്തതിനെ തുടർന്ന് സിദ്ധാർത്ഥൻ ജീവനൊടുക്കിയെന്നാണ് കേസ്.

Leave a Comment