ശ്വേതമേനോന് എന്ത് പറ്റി ? രോഗാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തി താരം

Written by Taniniram

Published on:

ചലച്ചിത്രതാരം ശ്വേതമേനോന്‍ സോഷ്യല്‍മീഡിയില്‍ പങ്ക് വച്ച ചിത്രം ചര്‍ച്ചയാകുകയാണ്. ഫിസിയോ തെറാപ്പി ചെയ്യുന്ന താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ പങ്ക് വച്ചിരിക്കുന്നത്. തനിക്ക് എന്താണ് സംഭവിച്ചതെന്ന് നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ശ്വേത കുറിച്ചത്. അസുഖത്തെപ്പറ്റി ചോദിക്കാന്‍ ഫോണിലൂടെ നിരവധിപേര്‍ ശ്വേതയെ ബന്ധപ്പെടുന്നുണ്ട്. അവര്‍ക്കെല്ലാവര്‍ക്കും മറുപടി കൂടിയാണ് ശ്വേതയുടെ പോസ്റ്റ്. നിങ്ങളുടെ ഉത്കണ്ഠയ്ക്ക് നന്ദി.നീണ്ട യാത്രകള്‍ക്ക് ശേഷം കഴുത്തില്‍ നിന്നും വലതു കൈ വരെ എനിക്ക് നല്ല വേദനയുണ്ട്. കൈ ചലിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഫിസിയോതെറാപ്പിസ്റ്റുകളായ ജേക്കബിന്റെയും മഞ്ജുവിന്റെയും നിര്‍ദ്ദേശപ്രകാരം ഫിസിയോതെറാപ്പി ചെയ്യുന്നൂവെന്നും ശ്വേത ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വച്ചു.

https://www.instagram.com/p/C7i0mKAukuC
See also  'വർഷങ്ങൾക്കു ശേഷ൦ ; മധു പകരൂ' ഗാനം പുറത്തിറങ്ങി.

Leave a Comment