Friday, April 4, 2025

കെഎസ്ആര്‍ടിസി ബസ്സില്‍ പ്രസവിച്ച കുഞ്ഞിന് മന്ത്രിയുടെ വക സമ്മാനം

Must read

- Advertisement -

കെ എസ് ആർ ടി സി ബസ്സിൽ കഴിഞ്ഞദിവസം പ്രസവിച്ച യുവതിയുടെ കുഞ്ഞിന് സമ്മാനവുമായി KSRTC ഉദ്യോഗസ്ഥർ. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ വകയാണ് കുഞ്ഞിന് ഇന്ന് അമല ഹോസ്പിറ്റലിൽ വെച്ച് നൽകിയ സമ്മാനം.

2 പേരുടെയും ചികിത്സാ ചിലവ് മുഴുവൻ ഏറ്റെടുക്കുന്നുവെന്ന് അമല ആശുപത്രിഅധികൃതർ അറിയിച്ചു. കുഞ്ഞിന്റെയും അമ്മയുടെയും രക്ഷയ്ക്ക് അവസരോചിതമായി പെരുമാറിയ ബസ് ജീവനക്കാരെയും , ആശുപത്രി ജീവനക്കാരെയും അമല ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആദരിച്ചു. കഴിഞ്ഞ ദിവസമാണ് അങ്കമാലിയിൽ നിന്നും കോഴിക്കോട്ടേക്ക് പോയിരുന്ന കെഎസ്ആർടിസി ബസ്സിൽ സെറീന എന്ന യുവതി പേരാമംഗലത്ത് വെച്ച് വേദന അനുഭവപ്പെട്ട് ബസ്സിൽ പ്രസവിച്ചത്. സെറീനയുടെ അഞ്ചാമത്തെ കുഞ്ഞായിരുന്നു.

See also  ഡ്രൈവിംഗ് ടെസ്റ്റ്; മന്ത്രി ഇടപെട്ട് പ്രഹസനമാക്കി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article