Tuesday, September 2, 2025

തൃശൂര്‍ പൊലീസ് അക്കാദമിയിലെ ലൈംഗികാതിക്രമത്തില്‍ നടപടി; ആംഡ് റിസര്‍വ് ഇന്‍സ്‌പെക്ടര്‍ പ്രേമന് സസ്‌പെന്‍ഷന്‍

Must read

- Advertisement -

തൃശൂര്‍ : പോലീസ് സേനയ്ക്ക് തന്നെ നാണക്കേടായ തൃശ്ശൂര്‍ രാമവര്‍മ്മപുരം പോലീസ് അക്കാദമിയിലെ പീഡനപരാതിയില്‍ നടപടി.ആംഡ് റിസര്‍വ് ഇന്‍സ്‌പെക്ടര്‍ കെ.പ്രേമനെ സസ്‌പെന്റ് ചെയ്തു. എഡിജിപി പി.വിജയനാണ് സസ്‌പെന്റ് ചെയ്തത്. കൂടാതെ ഉദ്യോഗസ്ഥയുടെ പരാതിയില്‍ പ്രേമനെതിരെ വിയ്യൂര്‍ പോലീസ് കേസെടുത്തു.

വനിതാ ജീവനക്കാരിയുടെ പരാതി ആഭ്യന്തര പരിഹാര സമിതി അന്വേഷിച്ചിരുന്നു. ആഭ്യന്തര പരിഹാര സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരുന്നു നടപടി. ഈ മാസം 18,22 തീയതികളിലാണ് പരാതിക്കിടയായ സംഭവമുണ്ടായത്. ജോലികഴിഞ്ഞ് വൈകിട്ട് 6 മണിക്ക് ഓഫീസില്‍ നിന്ന് മടങ്ങിയ വനിതാ ഹവില്‍ദാറെ കമന്‍ഡന്റ് പ്രേമന്‍ പ്രിന്റ് എടുക്കാനുണ്ടെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ച ശേഷം ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. പരാതിയില്‍ അക്കാദമി ഡയറക്ടര്‍ വേഗത്തില്‍ നടപടികളെടുത്തു.

See also  വർധിച്ച് വരുന്ന അപകടങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്; ഡ്രൈവിംഗിനിടെ ഉറക്കത്തോട് വാശി പിടിക്കരുത്‌
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article