മുഖ്യമന്ത്രി വിളിച്ച പോലീസ് ഉന്നതതലയോഗം മാറ്റി;പോലീസ് വീഴ്ചകളില്‍ മറുപടിയില്ലാതിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസം

Written by Taniniram

Updated on:

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഇന്ന് നടത്താനിരുന്ന പോലീസ് ഉന്നതലയോഗം മാറ്റിവെച്ചു. ആഭ്യന്തര സെക്രട്ടറിയുടെ അസൗകര്യം കാരണമാണ് യോഗം മാറ്റിവെച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. പോലീസ് വീഴ്ചകളില്‍ കടുത്ത അതൃപ്തിയിലാണ് മുഖ്യമന്ത്രി.

പോലീസിന് നാഥനില്ലായെന്ന വിമര്‍ശനമാണ് പ്രതിപക്ഷമുയര്‍ത്തുന്നത്. സംസ്ഥാനത്തെ ഗുണ്ടാ ആക്രമണങ്ങള്‍, തൃശൂര്‍ പോലീസ് അക്കാദമിയിലെ ലൈംഗികാതിക്രമം, ഗുണ്ടയുടെ വീട്ടില്‍ ഡിവൈഎസ്പിയുടെ വിരുന്നുണ്ണല്‍. ഈ വിഷയങ്ങളില്‍ ഉന്നത തലയോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരം മുട്ടിയേനെ. സംസ്ഥാന പോലീസ് മേധാവി ഷേഖ് ദര്‍വേശ് സാഹിബിനെ കൂടാതെ ഇന്റലിജന്റ്സ്, ക്രമസമാധാനം, ക്രൈംബ്രാഞ്ച്, തീരദേശം, ക്രൈം റെക്കോഡ്സ് ബ്യൂറോ, സായുധസേനാ വിഭാഗം തുടങ്ങിയവയിലെ എ.ഡി.ജി.പി., ഐ.ജി, ഡി.ഐ.ജിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്.

Related News

Related News

Leave a Comment