തമ്മനം ഫെയ്‌സലിന്റെ വിരുന്നില്‍ പങ്കെടുത്ത ഡി.വൈ.എസ്. പി എം.ജി സാബുവിനെ സസ്‌പെന്റ് ചെയ്തു

Written by Taniniram

Published on:

തിരുവനന്തപുരം : കുപ്രസിദ്ധ ഗുണാനേതാവ് തമ്മനം ഫൈസലിന്റെ വിരുന്നില്‍ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്. പി എം.ജി സാബുവിന് സസ്‌പെന്‍ഷന്‍. ഈ മാസം 31 ന് വിരമിക്കാനിരിക്കുകയാണ് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രിയുടെ അടിയന്തിര നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. സാബുവിന്റെ നടപടി ഗുരുതര അച്ചടക്ക ലംഘനമെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

ഒപ്പറേഷന്‍ അഗ്നിയെന്ന പേരില്‍ ഗുണ്ടകള്‍ക്കെതിരെ സംസ്ഥാനവ്യാപകമായി റെയ്ഡ് തുടരുകയാണ്. ഇതിന്റെ ഭാഗമായി ഫൈസലിന്റെ വീട് പോലീസ് നിരീക്ഷണത്തിലായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് റൂറല്‍ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേന അങ്കമാലി എസ്.ഐയെ ഫൈസലിന്റെ വീട്ടിലേക്ക് വിടുകയായിരുന്നു. എസ്.ഐയും സംഘം വീട്ടിലെത്തിയപ്പോള്‍ ഡിവൈഎസ്പി കുളിമുറിയില്‍ ഒളിച്ചു. പിന്നീട് ഡി.വൈ.എസ്. പിയെയും മറ്റ് രണ്ട് പോലീസുകാരെയും സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. ഡി.വൈ.എസ്. പിയാണ് വിരുന്നിന് കൂട്ടിക്കൊണ്ട് പോയതെന്നാണ് പോലീസുകാരുടെ മൊഴി.ആലപ്പുഴ ജില്ലാ പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഡ്രൈവര്‍ ജോളിമോന്‍, ജില്ലാ പൊലീസ് ആസ്ഥാനത്തെ സിവില്‍ പൊലീസ് ഓഫീസ ര്‍ സി.കെ.ദീപക് വിജിലന്‍സിലെ സിവില്‍ പൊലീസ് ഓഫീസര്‍ ദീപക്ക് എന്നിവരെയും സസ്‌പെന്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച പോലീസ് ഉദ്യോഗസ്ഥരുടെ ഉന്നതയോഗം ഇന്ന് നടക്കാനിരിക്കുകയാണ്.

See also  കേരളം ചുട്ടുപൊള്ളുന്നു… ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലേർട്ട്

Related News

Related News

Leave a Comment