ചുണ്ട് ചുവന്നുതുടുക്കാൻ ലിപ്സ്റ്റിക് വാങ്ങി പണം കളയേണ്ട…

Written by Web Desk1

Published on:

ഏതൊരാളുടെയും ഭംഗിക്ക് ചുണ്ടിന് വലിയൊരു സ്ഥാനമാണുള്ളത്. ചുവന്നുതുടുത്ത അധരങ്ങൾ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. ചുണ്ട് ഇരുണ്ടിരിക്കുന്നതിനാൽ ലിപ്സ്റ്റിക്കിനെ ആശ്രയിക്കുന്നവരും ഏറെയാണ്. വിവിധ കളറുകളിൽ, വിവിധ വിലകളിൽ, വിവിധ ബ്രാൻഡുകളിലുള്ള ലിപ്സ്റ്റിക് മാർക്കറ്റുകളിൽ ലഭ്യമാണ്.

മരണ വീട്ടിൽ പോകുമ്പോൾ പോലും ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നവരുണ്ട്. അത്രത്തോളം ഇത് നമ്മുടെ സമൂഹത്തിൽ സ്വാധീനം ചെലുത്തിക്കഴിഞ്ഞു. ചുവന്ന ചുണ്ട് അല്ലെങ്കിൽ കാണാൻ കൊള്ളില്ലെന്ന തോന്നലാണ് ഇതിനുപിന്നിൽ. ഗുണനിലവാരം നോക്കാതെ ലിപ്‌സ്റ്റിക് വാങ്ങിയാൽ പണി കിട്ടും. ചുണ്ട് കറുക്കാനും ഇത് കാരണമാകും. മാത്രമല്ല ഗുണനിലവാരം കുറഞ്ഞത് അല്ലെങ്കിൽ കെമിക്കലുകൾ അമിതമായുള്ള ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കുന്നത് ക്യാൻസർ വരെ വരാൻ ഇടയാക്കുമെന്ന് പല പഠനങ്ങളും പറയുന്നു.

കെമിക്കലുകളൊന്നും ഉപയോഗിക്കാതെ, ഡെഡ് സ്കിൻ അകറ്റി ചുണ്ടുകൾ ആകർഷകമാക്കാനുള്ള സൂത്രങ്ങൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. വീട്ടിൽ പശു ഉള്ളവരാണെങ്കിൽ അഞ്ച് പൈസ ചെലവാക്കാതെ ചുണ്ട് മനോഹരമാക്കാം. എങ്ങനെയെന്നല്ലേ? ദിവസവും ഉറങ്ങുന്നതിന് മുമ്പ് അൽപം വെണ്ണ പുരട്ടി കിടന്നാൽ പതിയെപ്പതിയെ അധരങ്ങൾക്ക് സ്വാഭാവിക നിറം തിരിച്ചുകിട്ടും.

ആഴ്ചയിൽ ഒരു തവണയെങ്കിലും ലിപ് സ്‌ക്രബ് ചെയ്യുക. മാർക്കറ്റിൽ ലിപ് സ്ക്രബ് ലഭിക്കും. എന്നാൽ വീട്ടിൽ തന്നെ ഇവ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തേൻ, നാരങ്ങ നീര്, പഞ്ചസാര എന്നിവ മാത്രമേ ഇതിനാവശ്യമുള്ളൂ. ഇവ മൂന്നും യോജിപ്പിച്ച്, ചുണ്ടിൽ സ്‌ക്രബ് ചെയ്തുകൊടുക്കാം. രണ്ട് മിനിട്ട് സ്‌ക്രബ് ചെയ്യുക. മൂന്ന് മിനിട്ടിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം. ഡെഡ് സ്‌കിൻ അകറ്റി ചുണ്ടിന് സ്വാഭാവിക നിറം ലഭിക്കാൻ ഇത് സഹായിക്കും.

വേറൊരു സൂത്രം കൂടിയുണ്ട്. ഒരു പാത്രം ചൂടാക്കി അതിൽ മൂന്ന് സ്‌പൂൺ പഞ്ചസാരയും അര ഗ്ളാസ് വെള്ളവും കൂടി ചേർത്ത് നന്നായി ചൂടാക്കണം. ചെറുതായി കുറുകി ലൈറ്റ് ബ്രൗൺ നിറം ആകുമ്പോൾ മാറ്റിവയ്ക്കാം. തുടർച്ചയായി ഒരാഴ്‌ച ഇത് രണ്ട് നേരം ചുണ്ടിൽ തേച്ചുകൊടുക്കുക. ചുണ്ടിന് സ്വാഭാവിക നിറം ലഭിക്കും.

ലിപ് ബാം ഉപയോഗിക്കണമെന്ന് നിർബന്ധമുള്ളവരുണ്ടാകും. അവർക്ക് ബീറ്റ്‌റൂട്ട് ഉപയോഗിച്ച് കിടിലൻ ലിപ്‌ബാം ഉണ്ടാക്കാം. ബീറ്റ്‌റൂട്ട് ചെറുതായി അരിഞ്ഞ് അൽപം പാൽ ചേർത്ത് നന്നായി വേവിച്ച് അരിച്ചെടുക്കണം. തണുക്കുമ്പോൾ അതിലേയ്‌ക്ക് കറ്റാർവാഴ ജെല്ലും വൈറ്റമിൻ ഇ കാപ്സ്യൂളും ചേർത്ത് നന്നായി യോജിപ്പിക്കണം. ഇത് ഫ്രിഡ്ജിൽ വച്ച് സൂക്ഷിക്കാവുന്നതാണ്. ഒരുപാട് നാൾ കേടുകൂടാതെയിരിക്കും.

See also  കറ്റാർവാഴയ്‌ക്കൊപ്പം ഇതും ഒരൽപ്പം ചേർത്ത് ഉപയോഗിക്കൂ, മുഖം തങ്കം പോലെ തിളങ്ങും…

Leave a Comment