Tuesday, April 8, 2025

അനന്ത് അംബാനിയുടെയും രാധികാ മര്‍ച്ചന്റിന്റെയും പ്രീവെഡിംഗ് ആഘോഷങ്ങള്‍ തുടങ്ങി; കോടികള്‍ ചെലവഴിച്ച് നടത്തുന്ന ആഡംബര കപ്പല്‍ യാത്രയില്‍ സെലിബ്രറ്റികളും ബോളിവുഡ് താരങ്ങളും

Must read

- Advertisement -

ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളില്‍ ഒരാളും റിലയന്‍സ്, ജിയോ സ്ഥാപനങ്ങളുടെ ഉടമസ്ഥരായ മുകേഷ് അംബാനിയും നിത അംബാനിയുടെയും തന്റെ മകന്‍ അനന്ത് അംബാനിയുടെ വിവാഹം കെങ്കേമമാക്കാനൊരുങ്ങുകയാണ്. തങ്ങളുടെ ഇളയമകനായ മകനായ അനന്ത് അംബാനിയുടെയും പ്രതിശ്രുത വധു രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങള്‍ മാര്‍ച്ച് 1 മുതല്‍ 3 വരെ ജാംനഗറില്‍ സംഘടിപ്പിച്ചിരുന്നു.

വിവാഹത്തിനോടനുബന്ധിച്ച് മറ്റൊരു ആഘോഷ പരിപാടിയ്ക്കും മുകേഷ് അംബാനിയും നിത അംബാനിയും ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുകയാണ്. മെയ് 28 മുതല്‍ 30 വരെ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുമ്പുള്ള രണ്ടാമത്തെ ആഘോഷ പരിപാടികള്‍ നടക്കും. ഇത്തവണ ആഘോഷത്തിനായി ദക്ഷിണ ഫ്രാന്‍സ് തീരത്ത് നിന്ന് ഒരു ആഡംബര കപ്പലില്‍ യാത്ര തിരിക്കാനാണ് അംബാനി കുടുംബം പദ്ധതിയിടുന്നത്. ക്രൂയിസ് ഇറ്റലിയില്‍ നിന്ന് പുറപ്പെട്ട് തെക്കന്‍ ഫ്രാന്‍സില്‍ യാത്ര അവസാനിപ്പിക്കുമെന്നാണ് വിവരം. ഈ കപ്പല്‍ യാത്രയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കപ്പെട്ട ഏകദേശം 800 അതിഥികളും ഉണ്ടാകും. ഇവര്‍ക്ക് എല്ലാ സുഖസൗകര്യങ്ങളോടുകൂടിയുളള ആഡംബര യാത്രയാണ് ഒരുക്കിയിരിക്കുന്നത്.

എം.എസ് ധോണി, ഭാര്യ സാക്ഷി, രണ്‍ബീര്‍ കപൂര്‍, അലിയാ ഭട്ട്, സല്‍മാന്‍ ഖാന്‍, ഷാറൂഖ് ഖാനും ഫാമിലിയും അടക്കം ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും വിവിധ മേഖലകളിലെ സെലിബ്രറ്റികളിലും കപ്പല്‍ യാത്രയ്ക്കായി ഇറ്റലിയിലേക്ക് തിരിച്ചു കഴിഞ്ഞു. അതിഥി സല്‍ക്കാരത്തിനായി 600-ഓളം ജീവനക്കാരെയാണ് കപ്പലില്‍ നിയോഗിച്ചിരിക്കുന്നത്.

സ്‌പെയ്‌സ് തീമിലാണ് ആഘോഷങ്ങള്‍. അതനുസരിച്ചുളള വേഷവിധാനങ്ങളും വരനും വധുവും ധരിക്കുന്നത്. വൈവിധ്യമാര്‍ന്ന ഭക്ഷണ മെനുവു അതിഥികള്‍ക്കായി തയ്യാറാക്കിയിട്ടുണ്ട്.

See also  ഊമകത്തുകള്‍ക്ക് പിന്നില്‍ ബന്ധു…പ്രണയിച്ച് വിവാഹം ചെയ്ത 20 കാരിയെ എന്തിന് കൊന്ന് സെപറ്റിക്കല്‍ ടാങ്കിലിട്ടു ? ചുരുളഴയിക്കാന്‍ പോലീസ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article