ഒന്നരലക്ഷം രൂപയുടെ നവരത്നമോതിരം പൂജിച്ചു നൽകാൻ കൊടുത്ത മേൽശാന്തി പണയം വച്ചു

Written by Web Desk1

Updated on:

കോട്ടയം (Kottayam) : ഒന്നര ലക്ഷം രൂപയുടെ നവരത്നമോതിരം പൂജിച്ചു നൽകാൻ കൈമാറിയ മേൽശാന്തി പണയം വച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള മേൽശാന്തിയാണ് പണയം വച്ചത്. സംഭവത്തിൽ മേൽശാന്തിയെ സസ്പെൻഡ് ചെയ്തു. വൈക്കം ഡപ്യൂട്ടി കമ്മിഷണർ ഓഫിസിന്റെ പരിധിയിലുള്ള തിരുമൂഴിക്കുളം ദേവസ്വം മേൽശാന്തി കെ.പി.വിനീഷിനെയാണു സസ്പെൻഡ് ചെയ്തത്.

ദുബായിൽ ജോലി ചെയ്യുന്ന പറവൂർ സ്വദേശിയും കുടുംബവുമാണു മോതിരം പൂജിക്കാനായി മോൽശാന്തിയെ ഏൽപ്പിച്ചത്. 21 ദിവസത്തെ പൂജ ചെയ്താൽ കൂടുതൽ ഉത്തമമാകുമെന്നു വിശ്വസിപ്പിച്ചാണ് മോതിരം വാങ്ങിയത്. എന്നാല്‍ ഒടുവിൽ പൂജകളുടെ പൂവും ചന്ദനവും മാത്രമാണു പ്രസാദമായി പട്ടിൽ പൊതിഞ്ഞു കിട്ടിയത്. മോതിരം കൈമോശം വന്നെന്നാണു മേൽശാന്തി പറഞ്ഞത്. ഇതോടെ പ്രവാസിയും കുടുംബവും ദേവസ്വം കമ്മിഷണർക്കു പരാതി നൽകുകയായിരുന്നു. ഇതിനു പിന്നാലെ താൻ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മോതിരം പണയം വച്ചെന്നു മേൽശാന്തി സമ്മതിക്കുകയും ആഴ്ചകൾക്കു ശേഷം മോതിരം തിരികെ നൽകുകയും ചെയ്തു.

എന്നാൽ വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേവസ്വം കമ്മിഷണറുടെ ഉത്തരവു പ്രകാരം സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇതേ സമയം മോതിരം യഥാവിധി രസീത് എഴുതി വഴിപാടായി ക്ഷേത്രത്തിൽ ഏൽപിച്ചതല്ലെന്നും മേൽശാന്തിയുമായി വഴിപാടുകാർ നേരിട്ട് ഇടപാട് ടത്തുകയായിരുന്നുവെന്നുമാണു തിരുമൂഴിക്കുളം ദേവസ്വം അധികൃതർ പറഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് എസ്ഐ എസ്.വി. ബിജു പറഞ്ഞു.

See also  പാലക്കാട് ഡിവിഷൻ വിഭജിക്കില്ല; അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്

Leave a Comment