ഐപിഎല്ലില്‍ കോടികളുടെ സമ്മാന മഴ !ചാമ്പ്യന്മാരായ കൊല്‍ക്കത്തയും റണ്ണേഴ്‌സ് അപ്പ് ആയ ഹൈദരാബാദും സ്വന്തമാക്കിയത് കോടികള്‍ , നേട്ടങ്ങള്‍ ആര്‍ക്കൊക്കെ

Written by Taniniram

Updated on:

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) പതിനേഴാം സീസണിന് സമാപനം. കാണികള്‍ ആഗ്രഹിച്ച ത്രില്ലര്‍ ഫൈനല്‍ ഉണ്ടാകാത്തതാണ് ഏവരെയും നിരാശപ്പെടുത്തിയത്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആര്‍) സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ (എസ്ആര്‍എച്ച്) എട്ട് വിക്കറ്റിന് അനായാസം പരാജയപ്പെടുത്തുകയായിരുന്നു. മത്സരത്തില്‍ 114 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത 11-ാം ഓവറില്‍ തന്നെ മറികടന്നു. ഇത് മൂന്നാം തവണയാണ് കൊല്‍ക്കത്ത ഐപിഎല്‍ ചാമ്പ്യന്മാരാകുന്നത്.

ഐപിഎല്‍ 2024 ലെ ഫൈനലിന് ശേഷം വിജയികള്‍ക്കും റണ്ണര്‍അപ്പ് ടീമുകള്‍ക്കും മികച്ച പ്രകടനം നടത്തിയ താരങ്ങള്‍ക്കും പുരസ്‌കാരം നല്‍കി. വിജയികളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 20 കോടി രൂപയും റണ്ണറപ്പായ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 12.50 കോടി രൂപയും ലഭിച്ചു.

ഐപിഎല്‍ 2024 ല്‍ ടീമുകള്‍ക്ക് ലഭിച്ച സമ്മാനത്തുക അറിയാം

  • വിജയികളായ ടീം (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്) – 20 കോടി രൂപ
  • റണ്ണറപ്പ് – (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്) – 12.5 കോടി രൂപ
  • മൂന്നാം ടീം (രാജസ്ഥാന്‍ റോയല്‍സ്) – 7 കോടി രൂപ
  • നാലാമത്തെ ടീം (റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍) – 6.5 കോടി രൂപ

മികച്ച പ്രകടനങ്ങള്‍ക്കുളള സമ്മാനങ്ങള്‍

  • സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ (പര്‍പ്പിള്‍ ക്യാപ്പ്) – ഹര്‍ഷല്‍ പട്ടേല്‍ 24 വിക്കറ്റ് (10 ലക്ഷം രൂപ)
  • സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് (ഓറഞ്ച് ക്യാപ്പ്) – വിരാട് കോലി 741 റണ്‍സ് (10 ലക്ഷം രൂപ)
  • എമേര്‍ജിംഗ് പ്ലെയര്‍ ഓഫ് ദി സീസണ്‍ – നിതീഷ് കുമാര്‍ റെഡ്ഡി (10 ലക്ഷം രൂപ)
  • സീസണിലെ ഏറ്റവും വിലപിടിപ്പുള്ള താരം – സുനില്‍ നരെയ്ന്‍ (10 ലക്ഷം രൂപ)
  • സീസണിലെ ഇലക്ട്രിക് സ്ട്രൈക്കര്‍: ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക് (10 ലക്ഷം രൂപ)
  • ഫാന്റസി പ്ലെയര്‍ ഓഫ് ദി സീസണ്‍- സുനില്‍ നരെയ്ന്‍ (10 ലക്ഷം രൂപ)
  • സീസണിലെ സൂപ്പര്‍ സിക്‌സുകള്‍- അഭിഷേക് ശര്‍മ്മ (10 ലക്ഷം രൂപ)
  • ക്യാച്ച് ഓഫ് ദി സീസണ്‍- രമണ്‍ദീപ് സിംഗ് (10 ലക്ഷം രൂപ)
  • ഫെയര്‍പ്ലേ അവാര്‍ഡ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
  • സീസണിലെ ഗോ ഫോര്‍ റുപായ് 4s : ട്രാവിസ് ഹെഡ് (10 ലക്ഷം രൂപ)
  • പിച്ചും ഗ്രൗണ്ട് അവാര്‍ഡും: ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ (50 ലക്ഷം രൂപ)

2024 ഫൈനല്‍ മത്സരത്തില്‍ ലഭിച്ച അവാര്‍ഡുകള്‍

  • ഇലക്ട്രിക് സ്ട്രൈക്കര്‍ ഓഫ് ദ മാച്ച്: വെങ്കിടേഷ് അയ്യര്‍
  • ഫാന്റസി പ്ലെയര്‍ ഓഫ് ദി മാച്ച്: മിച്ചല്‍ സ്റ്റാര്‍ക്ക്
  • മത്സരത്തിലെ സൂപ്പര്‍ സിക്‌സുകള്‍: വെങ്കിടേഷ് അയ്യര്‍
  • മത്സരത്തിലെ ഗോ ഫോര്‍ റുപായ് 4 : റഹ്‌മാനുള്ള ഗുര്‍ബാസ്
  • ഗ്രീന്‍ ഡോട്ട് ബോള്‍ ഓഫ് ദ മാച്ച്: ഹര്‍ഷിത് റാണ
  • കളിയിലെ താരം: മിച്ചല്‍ സ്റ്റാര്‍ക്ക്
See also  ശിഖർ ധവാൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു ; ഗബ്ബറിനെ മിസ് ചെയ്യുമെന്ന് ആരാധകർ

ഐപിഎല്‍ 2024 ലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാര്‍

  • വിരാട് കോലി (റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍) – 741 റണ്‍സ്
  • റുതുരാജ് ഗെയ്ക്വാദ് (ചെന്നൈ സൂപ്പര്‍ കിംഗ്‌സ്) – 583 റണ്‍സ്
  • റിയാന്‍ പരാഗ് (രാജസ്ഥാന്‍ റോയല്‍സ്) – 573 റണ്‍സ്
  • ട്രാവിസ് ഹെഡ് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്) – 567 റണ്‍സ്
  • സഞ്ജു സാംസണ്‍ (രാജസ്ഥാന്‍ റോയല്‍സ്) – 531 റണ്‍സ്

ഐപിഎല്‍ 2024ല്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ കളിക്കാര്‍

  • ഹര്‍ഷല്‍ പട്ടേല്‍ (പഞ്ചാബ് കിംഗ്‌സ്) – 24 വിക്കറ്റ്
  • വരുണ്‍ ചക്രവര്‍ത്തി (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്) – 21 വിക്കറ്റ്
  • ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്) – 20 വിക്കറ്റ്
  • ആന്ദ്രേ റസ്സല്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്) – 19 വിക്കറ്റ്
  • ഹര്‍ഷിത് റാണ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്) – 19 വിക്കറ്റ്

Related News

Related News

Leave a Comment