Monday, June 9, 2025

പള്ളിപ്പുറത്തുനിന്ന് കാണാതായ യുവാവ് മരിച്ച നിലയില്‍

Must read

- Advertisement -

ചേർപ്പ്: അമ്മാടം പാറളം പള്ളിപ്പുറത്തുനിന്ന് കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം അണ്ടികോട്ടിൽ വീട്ടിൽ പരേതനായ രാമകൃഷ്ണൻ മകൻ സുജനാഥ് കൃഷ്ണൻ (46) നെയാണ് ബന്ധുവിന്റെ പണിതീരാത്ത വീടിന്റെ മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 27 മുതൽ യുവാവിനെ കാണാതായിരുന്നു. ബന്ധുക്കൾ ചേർപ്പ് പോലീസിൽ പരാതി നൽകിയിരുന്നു.

ഞായറാഴ്ച നാലുമണിയോടെയാണ് വീടിൻെറ മുകൾനിലയിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് സമീപവാസികൾ നോക്കിയപ്പോഴാണ് മൃതശരീരം ചീഞ്ഞഴിഞ്ഞ നിലയിൽ കണ്ടെത്തിയത്. ചേർപ്പ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

See also  തീക്കാറ്റ് സാജനെ പൂട്ടാന്‍ പോലീസ്; ജാമ്യമില്ലാ വകുപ്പുപ്രകാരം മൂന്നു പുതിയ കേസുകള്‍, പരിശോധനകള്‍ കര്‍ശനമാക്കിയതായി കമ്മീഷണര്‍ ആര്‍ ഇളങ്കോ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article