സ്വപ്നം നിറവേറ്റി ബിഗ് ബോസ് താരം റിയാസ് സലീം

Written by Taniniram Desk

Published on:

ബിഗ് ബോസ് എന്ന പരിപാടി ജനഹൃദയങ്ങളിൽ ചേക്കേറിയിട്ട് നാളേറെയായി. പല ഭാഷകളിൽ പരിപാടി സംപ്രേഷണം ചെയ്തു വരികയാണ്. ബിഗ് ബോസ് മലയാളവും വളരെ വേഗത്തിലാണ് പ്രേക്ഷകർക്കിടയിൽ സ്ഥാനം പിടിച്ചത്. എന്നാൽ ബിഗ് ബോസ് മലയാളം നാലാം സീസണിൽ ഏറ്റവും അധികം തരംഗം സൃഷ്‌ടിച്ച ഒരു മത്സരാർത്ഥിയാണ് റിയാസ് സലീം . എഞ്ചിനീയറിംഗ് ബിരുദധാരിയും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ റിയാസ് ബിഗ് ബോസ് ഷോയില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് എത്തിയത്. ഷോയെ മറ്റൊരു തലത്തിൽ എത്തിച്ചതിന് റിയാസിന്റെ പങ്ക് ചെറുതല്ല.

വളരെയധികം ബുദ്ധിമുട്ടിലൂടെ കടന്നു വന്ന റിയാസ് 4000 രൂപ വാടകയുള്ള വീട്ടിലാണ് തങ്ങൾ കഴിയുന്നതെന്ന് ബിഗ് ബോസ് ഷോയിൽ വെളിപ്പെടുത്തിയിരുന്നു. സ്വന്തമായൊരു വീട് വേണമെന്ന ആഗ്രഹവും റിയാസ് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ആ സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകയാണ് .

പുതിയ വീട്ടിൽ ഉമ്മയ്ക്കും ഉപ്പയ്ക്കുമൊപ്പമിരിക്കുന്ന റിയാസിൻറെ ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത് . നിരവധി ആളുകൾ ആശംസകൾ അറിയിച്ചു രംഗത്തെത്തിയിരുന്നു.

https://www.instagram.com/p/C7Tv_ityDVr/?utm_source=ig_web_copy_link

Related News

Related News

Leave a Comment