കഴുകി വൃത്തിയാക്കിയ ചെമ്മീന്‍(ചെറുതോ,വലുതോ – ഒരു കപ്പ്
സവാള -3
വെളുത്തുള്ളി ചതച്ചത്- കാല്‍ ടേബിള്‍ സ്പൂണ്‍
കുരുമുളക്‌പൊടി -ഒരു ടീ സ്പൂണ്‍
മഞ്ഞള്‍പൊടി – ഒരു ടീ സ്പൂണ്‍
മുളക്‌പൊടി -ഒരു ടീ സ്പൂണ്‍
കറിവേപ്പില -ഒരു തണ്ട്
മല്ലിയില- 3 തണ്ട്
ഗരം മസാല – ഒരു ടീ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
പാകം ചെയ്യേണ്ട വിധം
ഒരു സോസ്പാന്‍ അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് അരിഞ്ഞുവച്ച സവാളയും വെളുത്തുള്ളിയും കുരുമുളകുപൊടിയും മഞ്ഞള്‍പൊടിയും ഗരംമസാലയുമിട്ട് നന്നായി വഴറ്റുക.
ഇതിലേക്ക് ഫ്രൈചെയ്തു പൊടിച്ചുവച്ച ചെമ്മീന്‍ ഇട്ടുകൊടുക്കുക. (ചെമ്മീന്‍ ഫ്രൈ ചെയ്ത് ഒന്നു പൊടിച്ചെടുക്കുക.)ശേഷം കറിവേപ്പിലയും മല്ലിയിലയുമിട്ട് തീ ഓഫാക്കി വയ്ക്കുക.
ചൂടാറിയതിനു ശേഷം ഇത് കട്‌ലറ്റിന്റെ രൂപത്തില്‍ പരത്തിയെടുത്ത് ആദ്യം കോഴിമുട്ടയിലും (ഒരു പാത്രത്തിലേക്ക് ഒരു കോഴിമുട്ട് പൊട്ടിച്ച് ഒഴിക്കുക. ഇതിലേക്ക് ഒരുനുള്ള ഉപ്പും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.) പിന്നെ ബ്രഡ് ക്രംസിലുമിട്ട് പൊരിച്ചെടുക്കുക. ചൂടുള്ള ചെമ്മീന്‍ കട്‌ലറ്റ് റെഡി.