ചേലൂരിൽ കാണാതായ യുവാവിനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

Written by Taniniram

Published on:

ഇരിങ്ങാലക്കുട : എടതിരിഞ്ഞിയിൽ രണ്ടുദിവസമായി കാണാനില്ലാതായിരുന്ന യുവാവിനെ മരിച്ച നിലയിൽ കിണറ്റിൽ കണ്ടെത്തി ചേലൂർ സ്വദേശി പൂതോട്ട് ബിജു (42) ആണ് മരിച്ചത്.

കഴിഞ്ഞ രണ്ട് ദിവസമായി ഇദ്ദേഹത്തെ കാണ്മാനില്ലായിരുന്നു.പോലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുന്നതിനിടെ വീട്ടിലേക്കുള്ള വഴിയിൽ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഫയർ ഫോഴ്സ് എത്തി മൃതദേഹം ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാൽ വഴുതി കിണറ്റിൽ വീണതാണോ ആത്മഹത്യയാണോ എന്ന് പോലിസ് അന്വേഷിച്ചു വരുന്നു.

See also  എംഎൽഎയുടെ രാമായണ കഥ : സിപിഐ കൈകഴുകി

Related News

Related News

Leave a Comment