സംസ്ഥാനത്ത് പല തരത്തിലുള്ള പകർച്ച വ്യാധികളും മറ്റും പടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. മഞ്ഞപ്പിത്ത രോഗബാധ വ്യാപകമായതോടെ ജനങ്ങൾ പരിഭ്രാന്തരായിരിക്കുകയാണ്. ഈ വർഷവും സംശയാസ്പദമായ 441 ഹെപ്പറ്റയിറ്റിസ് A കേസുകളും സ്ഥിരീകരിച്ചു. 138 കേസുകളും ഉൾപ്പെടെ ആകെ 579 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രധാന ചടങ്ങുകൾക്കും കല്യാണങ്ങൾക്കുമൊക്കെ വെൽക്കം ഡ്രിങ്കുകൾ നൽകുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിതെളിക്കുന്നു എന്നാണ് പുതിയ വിവരം. തിളപ്പിക്കാത്ത വെള്ളത്തിൽ തയ്യാറാക്കുന്ന ഇത്തരം ഡ്രിങ്കുകൾ പല രീതിയിലാണ് ശരീരത്തെ ബാധിക്കുക. ഇതുകൂടാതെ ചൂടുവെള്ളത്തോടൊപ്പം പച്ചവെള്ളം ചേർത്ത് കുടിവെള്ളം നൽകുന്നതും രോഗം വ്യാപിക്കാൻ സഹായിക്കുന്നു. ആഹാര ശുചിത്വത്തോപ്പം വ്യക്തി ശുചിത്വവും ഉറപ്പാക്കേണ്ടത് ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്.