ലക്ഷ്യം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികൾ…

Written by Web Desk1

Published on:

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതിന് കെ നദിയ (37) എന്ന സ്ത്രീ ഉൾപ്പെടെ ഏഴ് പേരെ ചെന്നൈ പോലീസിലെ ആൻ്റി വൈസ് സ്ക്വാഡ് (എവിഎസ്) തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. സ്വന്തം മകളുടെ സഹപാഠികളായ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പെണ്‍കുട്ടികളെയാണ് പ്രധാനമായും നാദിയ ലക്ഷ്യമിട്ടത്.

പാർട്ട് ടൈം ആയി പണം സമ്പാദിക്കാമെന്ന് വാഗ്ദാനം നല്‍കി പെൺകുട്ടികൾക്ക് നൃത്ത ക്ലാസുകൾ നടത്താനും ബ്യൂട്ടീഷ്യൻ കോഴ്‌സുകൾ പഠിപ്പിക്കാനുമെന്ന വ്യാജേനയാണ് നദിയ അവരുമായി സൗഹൃദത്തിലായത്.

വളസരവാക്കത്തെ ലോഡ്ജിൽ നടത്തിയ റെയ്ഡില്‍ 17ഉം 18ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളെ രക്ഷപ്പെടുത്തി.

നദിയക്കൊപ്പം ചെന്നൈ സ്വദേശികളായ സുമതി (43), മായ ഒലി (29), ജയശ്രീ (43), രാമചന്ദ്രൻ (42), രാമന്ദ്രൻ (70), കോയമ്പത്തൂർ സ്വദേശി അശോക് കുമാർ (31) എന്നിവറെയും അറ്റസ്റ്റ് ചെയ്തിട്ടുണ്ട്. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

മകളുടെ സഹപാഠികളെ, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരെയാണ് നദിയ ലക്ഷ്യമിട്ടിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നൃത്തം, ബ്യൂട്ടീഷ്യൻ ക്ലാസുകൾ വാഗ്ദാനം ചെയ്താണ് ഇവർ പെണ്‍കുട്ടികളുമായി സൗഹൃദത്തിലായത്. 25,000 മുതൽ 35,000 രൂപ വരെയാണ് ഇടപാടുകാർക്ക് അയച്ചുകൊടുക്കുന്നതെന്നാണ് കണ്ടെത്തൽ. പെൺകുട്ടികൾ എതിർത്താൽ, അവരുടെ നഗ്ന വീഡിയോകൾ മാതാപിതാക്കള്‍ക്ക്‌ അയക്കുമെന്ന് ഭീഷണിപ്പെടുത്തും.

ചില പെൺകുട്ടികളെ ഹൈദരാബാദ്, ഡൽഹി തുടങ്ങിയ നഗരങ്ങളിലേക്ക് കൊണ്ടുപോയതായും പോലീസ് കണ്ടെത്തി. ഇടപാടുകാരിൽ ചിലർ കോയമ്പത്തൂരിൽ നിന്നും മറ്റ് നഗരങ്ങളിൽ നിന്നുമുള്ള പ്രായമായവരായിരുന്നു. കൂടുതൽ പേർ ഇരകളാകാൻ സാധ്യതയുണ്ടെന്നും, കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് (സൗത്ത്), ചൈൽഡ് ലൈൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി (സൗത്ത്) എന്നിവയുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തിയ പെണ്‍കുട്ടികളെ കൗൺസിലിങ്ങിന് വിധേയമാക്കും.

Related News

Related News

Leave a Comment