കയ്പമംഗലത്ത് കൗതുകമായി ചെഞ്ചെവിയന്‍ ആമ

Written by Taniniram

Published on:

കയ്പമംഗലം: കാളമുറിയില്‍ ചെഞെഞ്ചെവിയന്‍ ആമയെ കണ്ടെത്തി. കാളമുറി പടിഞ്ഞാറ് ഭാഗത്ത് വഴിയില്‍ നിന്നാണ് ഗ്രാമ ലക്ഷ്മി സ്വദേശി ചക്കനാത്ത് സനിലിന് ചെഞ്ചെവിയന്‍ ആമയെ കിട്ടിയത്. കൗതുകം തോന്നി വീട്ടില്‍ കൊണ്ടുവന്ന് സൂക്ഷിച്ചിരിക്കുകയാണ്. ആമക്ക് പ്രത്യേകത തോന്നി അന്വേഷിച്ചപ്പോഴാണ് ചെഞ്ചെവിയന്‍ ആമയാണിതെന്ന് വീട്ടുകാര്‍ അറിയുന്നത്. തല പുറത്തേക്ക് വരുമ്പോള്‍ ചെവിയുടെ ഭാഗം ചുവന്നിരിക്കുന്നത് കൊണ്ടാണ്ചെഞ്ചെവിയന്‍ എന്ന് വിളിക്കുന്നത്. വലിപ്പത്തിലും കൈകാലുകളുടെ നി റത്തിനും സാധാരണ ആമയേക്കാള്‍ വ്യത്യാസമുണ്ട്. കുളത്തിലോ മറ്റോ ഇട്ടാല്‍ മറ്റുള്ള ജീവികളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കുമെന്ന് പ റയുന്നു. നാല് കിലോയോളം തൂക്കമുണ്ട്. വനം വകുപ്പിന് കൈമാറുമെന്ന് സനില്‍ പറഞ്ഞു. തീരദേശ മേഖലയും മണല്‍ പ്രദേശവും ആയതുകൊണ്ട് ഇത്തരത്തിലുള്ള ആമ ഈ പ്രദേശങ്ങളില്‍ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

See also  തൃശൂരിൽ വൻസ്വർണ്ണക്കൊളള !തൊഴിലാളികളെ കുത്തിപ്പരിക്കേൽപിച്ച് 40 ലക്ഷത്തിന്റെ സ്വർണം കവർന്നു

Related News

Related News

Leave a Comment