ഇപി ജയരാജന്‍ വധക്കേസ്: തെളിവില്ലെന്ന് ഹൈക്കോടതി; കെ.സുധാകരന്‍ കുറ്റവിമുക്തന്‍

Written by Taniniram

Updated on:

കൊച്ചി : ഇപി ജയരാജന്‍ വധക്കേസില്‍ കെപിസിസി പ്രഡിന്റ് കെ.സുധാകരന്‍ കുറ്റവിമുക്തന്‍. സുധാകരനെതിരെ ഒരു തെളിവുമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഈ കേസില്‍ സുധാകരനെതിരെയുളള എല്ലാ നിയമനടപടികളും ഹൈക്കോടതി ഒഴിവാക്കി കോടതി ഉത്തരവിറക്കി. ഇതോടെ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കാണ് അവസാനമായത്.

1995 ഏപ്രില്‍ 12 നാണ് ഇപ്പോഴത്തെ ഇടതുമുന്നണി കണ്‍വീനറായ ഇപി ജയരാജന് നേരെ വധശ്രമമുണ്ടായത്. ചണ്ഡിഗഢില്‍ നിന്ന് കേരളത്തിലേക്ക് പാര്‍ട്ടി പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ജയരാജന്‍. ട്രെയിനിലെ വാഷ് ബെയ്‌സിനില്‍ മുഖം കഴുകുന്നതിനിടെ വിക്രംചാലില്‍ ശശി എന്നയാള്‍ ജയരാജന്‍റെ കഴുത്തിന് വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്തൂവെന്നായിരുന്നു സുധാകരനെതിരെയുളള കേസ്. നേരത്തെ സുധാകരന്‍ നല്‍കിയ പരാതിയില്‍ വിചാരണ നടപടികളും ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

See also  തപാൽ ലഹരി; രണ്ട് പേർ കൂടി പിടിയിൽ

Related News

Related News

Leave a Comment