അവയവക്കടത്തില്‍ വ്യാപക അന്വേഷണം; 20 പേരെ ഇറാനിലേക്ക് കടത്തിയെന്ന് തൃശൂര്‍ സ്വദേശി സബിത്തിന്‍റെ മൊഴി

Written by Taniniram

Updated on:

കൊച്ചി : അവയക്കടത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി അന്വേഷണം സംഘം. ഇറാനിലേക്ക് കടത്തിയവരില്‍ ഒരു മലയാളിയുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അവയവക്കടത്തിലെ പ്രധാനിയായ തൃശൂര്‍ സ്വദേശി സബിത്ത് 20 പേരെ വിദേശത്തേക്ക് കടത്തിയതായി മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണം കേന്ദ്ര ഏജന്‍സിയായ എന്‍ഐഎ ഏറ്റെടുത്തേക്കും.

ഇറാനില്‍ താമസിച്ചായിരുന്നു സാബിത്ത് അവയക്കച്ചവടത്തിന് ഡീല്‍ ഉറപ്പിച്ചിരുന്നത്. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആളുകളെ കയറ്റി അയച്ചിരുന്നു. അവയവത്തിനായി ദാതാക്കള്‍ക്ക് 10 ലക്ഷം രൂപ നല്‍കുമ്പോള്‍ തന്‍റെ കമ്മീഷന്‍ 5 ലക്ഷം രൂപയായിരുന്നൂവെന്നാണ് ചോദ്യം ചെയ്യലില്‍ സബിത്ത് വെളിപ്പെടുത്തിയത്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനായി സബിത്തിന്‍റെ കൂടെ താമസിച്ച ചാവക്കാട് സ്വദേശിയേയും എന്‍ഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തേക്കും.

See also  സ്വർണവില കുറഞ്ഞു; പവന് 360 രൂപയുടെ ഇടിവ്

Related News

Related News

Leave a Comment