കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനായി അംഗനവാടിയിലൂടെ സർക്കാർ നൽകുന്ന പോഷകാഹാര പൊടിയാണ് അമൃതം പൊടി. എന്നാൽ തുടക്കം മുതൽക്കേ പല തരത്തിലുള്ള പരാതികളാണ് ഉയരുന്നത്. കല്ലമ്പലം അങ്കണവാടിയിൽ നിന്ന് ലഭിച്ച അമൃതം പൊടിയിൽ ചത്ത പള്ളിയെ കണ്ടതായാണ് ഇപ്പോഴത്തെ പരാതി. പള്ളിക്കൽ പഞ്ചായത്തിലെ ഈരാറ്റിൽ 27–ാം നമ്പർ അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത പൊടിയിൽ ആണ് പല്ലിയെ കണ്ടെത്.
കുട്ടിക്ക് കൊടുക്കുന്നതിനായി പൊടി വെള്ളത്തിൽ കാളക്കുമ്പോഴാണ് ചത്ത പള്ളിയെ കണ്ടത്. ഉടൻതന്നെ കുട്ടിയുടെ അച്ഛൻ ലുക്ക്മാൻ ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി. പ്രശ്നം ശ്രദ്ധയിൽപെട്ടതായും വിശദമായി പരിശോധിക്കും എന്നും പാക്കിങ് സമയത്ത് ഇത്തരം സാധ്യത വളരെ കുറവാണ് എന്നും പാചകത്തിന് ഇടയിൽ വീണതാണ് എന്ന് സംശയിക്കുന്നതായി അങ്കണവാടികളുടെ ചുമതലയുള്ള ഐസിഡിഎസ് സൂപ്പർവൈസർ ബിനു പറഞ്ഞു.പരാതിയിൽ അയച്ച ചിത്രത്തിൽ കണ്ട പല്ലി 1 ദിവസം പഴക്കം തോന്നുന്നത് ആണ് എന്ന് സംശയമുണ്ട്. സംഭവം വിശദമായി അന്വേഷിക്കും എന്ന് അവർ പറഞ്ഞു.