കന്യാകുമാരിയില്‍ മറ്റൊരു അദ്ഭുതം കൂടി വരുന്നു

Written by Taniniram

Published on:

തിരുവനന്തപുരം :- കന്യാകുമാരിയില്‍ വിവേകാനന്ദന്‍ പാറയും, തിരുവള്ളുവര്‍ പ്രതിമ നില്‍ക്കുന്ന പാറയും ബന്ധിപ്പിച്ചു കണ്ണാടി പ്പാലം വരുന്നു.37കോടി രൂപ ചിലവാക്കി യാണ് ഈ കണ്ണാടി പാലം (Kanyakumari Glass Bridge) നിര്‍മ്മിക്കുന്നത്.പാലം നിര്‍മ്മാണത്തിന്റെ അവസാന ഘട്ട പണികള്‍ ഏകദേശം പൂര്‍ത്തി ആയിരിക്കുകയാണ്. പാലം വരുന്നതോടെ കന്യാകുമാരിയില്‍ എത്തുന്ന വിനോദ സഞ്ചരികള്‍ക്ക് വിവേകാനന്ദന്‍ പാറയും, തിരുവള്ളുവര്‍ പ്രതിമസ്ഥാപിച്ചിരിക്കുന്ന പാറയും സന്ദര്‍ശിക്കാന്‍ ഉള്ള അവസരം ലഭിക്കും എന്നതാണ്.133അടി ഉയരത്തില്‍ ആണ് തിരുവള്ളുവര്‍ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.72മീറ്റര്‍ നീളവും,10മീറ്റര്‍ വീതിയും ഉള്ള തരത്തില്‍ ആണ് കണ്ണാടി പാലത്തിന്റെ നിര്‍മ്മാണം. പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗം ആയി 6തൂണുകള്‍ വിവേകാനന്ദന്‍ പാറക്കും, തിരുവള്ളുവര്‍ പാറക്കും ഇടയില്‍ നിര്‍മിച്ചു കഴിഞ്ഞിട്ടുണ്ട്. ഉടന്‍ തന്നെ ഗ്ലാസ് പാലത്തിന്റെ പണികള്‍ പുരോഗമിക്കുന്നു.

See also  ആറ്റുകാൽ പൊങ്കാല: ഞായറാഴ്ച മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് സതേൺ റെയിൽവേ

Related News

Related News

Leave a Comment