Monday, May 19, 2025

“ഓം” എന്നു മന്ത്രിക്കൂ, പിരിമുറുക്കം കുറയ്ക്കാനും നല്ല ഉറക്കത്തിനുമുള്ള ഒരു മാർഗം…

Must read

- Advertisement -

മാനസിക പിരിമുറുക്കവും ഉത്കണ്ഠയും നേരിടാത്തവരായി ആരും തന്നെയുണ്ടാവില്ല. തിരക്കുപിടിച്ച ദൈനംദിന ജീവിതത്തിൽ ഇത്തരം മാനസിക പ്രശ്നങ്ങളെ നേരിടാൻ സാധിക്കാതെ ഉറക്കം നഷ്ടപ്പെടുക സ്വാഭാവികമാണ്. എന്നാൽ ഇത് വ്യക്തികളുടെ സ്വാഭാവികമായ ജീവിതത്തെയാണ് ബാധിക്കുന്നത്.

മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് പരമ്പരാഗതമായ പല വിദ്യകളും സ്വീകരിക്കുന്നവരുണ്ട്. അത്തരത്തിലുള്ള ഒന്നാണ് “ഓം” എന്നു മന്ത്രിച്ചു കൊണ്ടുള്ള ശ്വസനവിദ്യ. ശാന്തമായ അന്തരീക്ഷത്തിൽ ഇരുന്നുകൊണ്ട് താളാത്മകമായി “ഓം” എന്നു കുറച്ചു സമയത്തേക്കു മന്ത്രിക്കുന്ന രീതിയാണിത്. ഇങ്ങനെ ചെയ്യുമ്പോൾ ശ്വസനം നിയന്ത്രിക്കപ്പെടുന്നു കൂടാതെ നൈട്രിക് ഓക്സൈഡിന്റെ അളവ് വർധിക്കുകയും ചെയ്യുന്നു.

ഈ പ്രവർത്തനങ്ങൾ ശരീരത്തിലെ നാഡീവ്യൂഹത്തെ സ്വാധീനിക്കുകയും, ശാരീരികവും മാനസികവുമായ ശാന്തതയും വിശ്രമവും അനുഭപ്പെടുകയും ചെയ്യുമെന്ന് സീനിയർ സൈക്കോളജിസ്റ്റായ നേഹ വ്യക്തമാക്കി. മാത്രമല്ല, ഇത് തലച്ചോറിൽ നിന്നും ശരീരമാകമാനം വ്യാപിച്ചുകിടക്കുന്ന വാഗസ് എന്ന നാഡിയെ ഉത്തേജിപ്പിക്കുന്നതിലൂടെ ഹൃദയമിടിപ്പ്, ദഹനം, മാനസികാവസ്ഥ എന്നിവയെയും സ്വാധീനിച്ചേക്കാം.

താളാത്മകമായ ഈ മന്ത്രണം മനസ്സിന് ശാന്തതയും നല്ല ഉറക്കവും നൽകിയേക്കാം. എന്നാൽ പെട്ടെന്നുണ്ടാകുന്ന മാനസിക സമ്മർദത്തിനൊരു പരിഹാരമായി മാത്രമേ ഈ വിദ്യയെ കാണാൻ സാധിക്കൂ എന്നാണ് നേഹയുടെ അഭിപ്രായം. ദീർഘനാളത്തേയ്ക്കു നിലനിൽക്കുന്ന ആരോഗ്യ ഗുണങ്ങൾക്ക് ശരിയായ ഉറക്കം തന്നെയാണ് മികച്ച മാർഗം. അതിനു പകരമാകാൻ ഇത്തരം മെഡിറ്റേഷനുകൾക്ക് സാധ്യമായെന്നു വരില്ല.

എല്ലാവർക്കും ഒരു പോലെ ഇത് ഫലപ്രദമാകില്ല എന്നതാണ് കാരണം. പ്രത്യേകിച്ച് അമിതമായി ഉറക്ക കുറവ്, മാനസിക സമ്മർദം എന്നിവ നേരിടുന്നവർക്ക്. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, മരുന്നുകൾ അല്ലെങ്കിൽ അത്തരത്തിൽ വൈദ്യശാസ്ത്രം മുൻപോട്ടു വെയ്ക്കുന്ന രീതികൾ തുടങ്ങിയവയ്ക്കു പകരമാകാൻ​ ഈ വിദ്യയ്ക്കു സാധ്യമായെന്നു വരില്ല.

See also  ഹൃദയത്തിന്റെ വില്ലനെ തുരത്താൻ വഴിയുണ്ട് ; ഇവയൊന്ന് പരീക്ഷിക്കൂ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article