റെസ്റ്റാറെന്റ് സ്റ്റൈൽ ചില്ലി ചിക്കൻ

Written by Web Desk1

Published on:

വേണ്ട സാധനങ്ങൾ

1.ചിക്കൻ(എല്ലു മാറ്റിയത്) -400 ഗ്രാം

  1. കുരുമുളകു പൊടി – 1 ടീസ്പൂൺ
  2. കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
  3. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് –1 ടീസ്പൂൺ
  4. സോയ സോസ് – 2 ടേബിൾ സ്പൂൺ
  5. കോൺ ഫ്ലോർ– 6 ടേബിൾ സ്പൂൺ
  6. മുട്ട –1 എണ്ണം
  7. വെളുത്തുള്ളി അരിഞ്ഞത് – 1 ടീസ്പൂൺ
  8. ഇഞ്ചി അരിഞ്ഞത് – 1 ടീസ്പൂൺ
  9. പച്ചമുളക് – 1 എണ്ണം
  10. സവാള – 1 എണ്ണം
  11. കാപ്സിക്കം – 1 എണ്ണം
  12. സ്പ്രിങ് ഒണിയൻ അരിഞ്ഞത് – 1/2 കപ്പ്
  13. ടൊമാറ്റോ കെച്ചപ്പ് – 2 ടേബിൾ സ്പൂൺ
  14. ചില്ലി സോസ് – 2 ടേബിൾ സ്പൂൺ
  15. പഞ്ചസാര – 1 ടീസ്പൂൺ
  16. സൺഫ്ലവർഓയിൽ
  17. ഉപ്പ്

തയാറാക്കുന്ന വിധം:
ഒരു പാത്രത്തിലേക്ക് എല്ലുകൾ നീക്കം ചെയ്ത 400 ഗ്രാം ചിക്കൻ ക്യൂബ് ആകൃതിയിൽ മുറിച്ചെടുക്കാം. ഇതിലേക്ക് കുറച്ച് ഉപ്പും ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടിയും ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഒരു ടേബിൾസ്പൂൺ സോയ സോസും കാൽ കപ്പ് ചോളപ്പൊടിയും ഒരു മുട്ട പൊട്ടിച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം 20 മിനിറ്റ് അടച്ച് മാറ്റിവെക്കുക.

ശേഷം ഒരു ഫ്രൈയിങ് പാൻ ഇടത്തരം തീയിൽ ചൂടാക്കി അതിലേക്ക് ചിക്കൻ വറുക്കാൻ ആവശ്യമായ സൺഫ്ലവർ ഓയിൽ ഒഴിച്ചു കൊടുക്കുക. ഓയിൽ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്ത് കൊടുത്ത് നല്ല ഗോൾഡൻ നിറമാവുന്നതു വരെ വറുത്തെടുക്കുക. ഗോൾഡൻ നിറമാവുമ്പോൾ ചിക്കൻ വറുത്ത് കോരി മാറ്റിവെക്കുക. ശേഷം ഒരു പാൻ കൂടിയ തീയിൽ ചൂടാക്കിയതിനു ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ ഒഴിച്ച് കൊടുക്കുക.

ഓയിൽ നന്നായി ചൂടായതിനു ശേഷം ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് കുറച്ച് സമയം ഇളക്കുക. ശേഷം ഒരു സവാള ക്യൂബ് ആകൃതിയിൽ അരിഞ്ഞതും ഒരു കാപ്സിക്കം ക്യൂബ് ആകൃതിയിൽ അരിഞ്ഞതും കുറച്ച് ഉപ്പും കൂടെ ചേർത്ത് ഒരു മിനിറ്റ് ഇളക്കിക്കൊടുക്കുക. അതിനു ശേഷം ഒരു ടേബിൾ സ്പൂൺ സോയ സോസും 2 ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പും 2 ടേബിൾ സ്പൂൺ ചില്ലി സോസും കൂടെ ചേർത്ത് ഇളക്കുക.

ഇതിലേക്ക് 2 ടേബിൾ സ്പൂൺ ചോളപ്പൊടി ഒരു കപ്പ് വെള്ളത്തിൽ കലക്കി യോജിപ്പിച്ചതിനു ശേഷം പാനിലേക്ക് ഒഴിച്ചു കൊടുത്ത് നന്നായി ഇളക്കുക. വെള്ളം ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ പഞ്ചസാരയും ആവശ്യമെങ്കിൽ ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം വറുത്ത് കോരി മാറ്റി വച്ചിട്ടുള്ള ചിക്കൻ കഷ്ണങ്ങളും ചേർത്ത് നന്നായി ഇളക്കുക. അര കപ്പ് സ്പ്രിങ്ങ് ഒനിയനും കൂടെ ചേർത്ത് ഇളക്കി യോജിപ്പിച്ച് തീ ഓഫാക്കുക. സ്വാദിഷ്ടമായ ചില്ലി ചിക്കൻ റെഡി.

See also  സോഫ്റ്റും ടേസ്റ്റിയുമായ ആയ കുബ്ബൂസ് എങ്ങനെ തയ്യാറാക്കാം …

Leave a Comment