ഗുരുവായൂരിൽ ബസ് അപകടം 10 പേർക്ക് പരിക്ക്

Written by Taniniram

Published on:

ഗുരുവായൂരിൽ മാവിൻ ചുവട് ഭാഗത്ത് കെഎസ്ആർടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയെടുത്ത് പത്തോളം പേർക്ക് പരിക്ക്. ഇന്ന് രാവിലെ 9 മണിക്കാണ് സംഭവം. ചേർത്തല സ്വദേശികളായ ശിശിര,(35) ലാലൻ (49), രതീഷ്(45), മിഥുൻ (21), ശ്യാം (36), ആർദ്ര(9), സുജാത(41), സുനിത(41), ശ്രീഹരി (18), നാജിമോൻ (5) എന്നിവർക്കാണ് പരിക്കേറ്റത്. ആലപ്പുഴ ചേർത്തലയിൽ നിന്നും ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്ന ടൂറിസ്റ്റ് ബസ്സും തൃശ്ശൂരിൽ നിന്നും വന്നിരുന്ന കെഎസ്ആർടിസി ബസ്സമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ വരെ ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ ചാവക്കാടുള്ള ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

See also  തൃശൂരില്‍ അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തു

Related News

Related News

Leave a Comment