തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയെ അപമാനിച്ച പ്രതി പിടിയിൽ

Written by Taniniram

Published on:

തൃശ്ശൂര്‍ പൂരത്തിനിടെ വിദേശ വനിതയെ അപമാനിച്ച പ്രതി പിടിയില്‍. ആലത്തൂര്‍ സ്വദേശി സുരേഷ് എന്ന മധുവാണ് പിടിയിലായത്. .ഒരാഴ്ച മുന്‍പ് വിദേശ വനിത ഇമെയില്‍ വഴി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. പാലക്കാട് കുനിശ്ശേരിയില്‍ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. വിദേശ വ്‌ലോഗര്‍ ആയ യുവതിയും ആണ്‍ സുഹൃത്തും ഇന്‍സ്റ്റാഗ്രാമിലൂടെ തങ്ങള്‍ നേരിട്ട ദുരനുഭവം പങ്കുവച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീടാണ് യുവതി ഔദ്യോഗികമായി പരാതി നല്‍കിയതും. ഇപ്പോള്‍ നടപടി ഉണ്ടായതും.

Leave a Comment