ബ്രിട്ടാണിയയ്ക്ക് ഉപഭോക്തൃ കോടതി പിഴ….

Written by Web Desk1

Published on:

ബ്രിട്ടാനിയ കമ്പനി പാക്കറ്റിലെ തൂക്കത്തെക്കാൾ കൂടുതൽ അച്ചടിച്ച് കാണിച്ച് തെറ്റിദ്ധരിപ്പിച്ചതിന് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പിഴയിട്ടത് അരലക്ഷം രൂപ. തൃശ്ശൂർ കമ്മീഷനാണ് പിഴ ഇട്ടത്. തൃശ്ശൂർ വരാക്കര തട്ടിൽ മാപ്രാണത്ത് വീട്ടിൽ ജോർജ്ജാണ് പരാതിക്കാരൻ. വിഷയത്തിനുമേൽ അന്വേഷണം നടത്തിയ കോടതി പരാതി ശരിയാണെന്ന് കണ്ടെത്തി.

തുടർന്ന് കമ്പനിക്ക് 50,000 രൂപ നഷ്ടപരിഹാരവും ഇതിനുപുറമേ 10,000 രൂപ കോടതി ചെലവിലേക്കും നൽകാൻ കമ്മീഷൻ ഉത്തരവിട്ടു. ഇത്തരം കേസുകൾ നിരന്തരം ആവർത്തിക്കുന്നതിനാൽ സംസ്ഥാനത്ത് പരിശോധന കർശനമാക്കാനും കേരള ലീഗൽ മെട്രോളജി കണ്ട്രോളറോടും കോടതി ആവശ്യപ്പെട്ടു. പരാതിക്കാരൻ 40 രൂപയുടെ രണ്ടു പാക്കറ്റ് ബിസ്കറ്റ് ആണ് വാങ്ങിയത്.

ഇതിന് രണ്ടിനും രണ്ടു തൂക്കമായിരുന്നു എന്നതാണ് അത്ഭുതം. പാക്കറ്റിൽ 300 ഗ്രാം രേഖപ്പെടുത്തിയപ്പോൾ പരിശോധനയിൽ കിട്ടിയത് 268, 249 ഗ്രാം എന്നിങ്ങനെയാണ്. തുടർന്നാണ് തൃശ്ശൂർ ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർക്ക് പരാതി വഴി കാര്യം ബോധിപ്പിച്ചത്. പ്രഥമ പരിശോധനയിൽ തന്നെ പരാതിയിൽ കാര്യമുണ്ടെന്ന് തെളിഞ്ഞു. ഇതിനെ തുടർന്ന് ഉപഭോക്ത കമ്മീഷനിൽ ഹർജിയും പരാതിക്കാരൻ ഫയൽ ചെയ്തു. പിന്നീടാണ് നടപടികളിലേക്ക് കോടതി കടന്നത്

See also  ബീഹാറിൽ 9 കോൺ​ഗ്രസ് എംഎൽഎമാരെ കാണാനില്ല

Related News

Related News

Leave a Comment