Thursday, July 3, 2025

13കാരന്‍ ഓടിച്ച സ്കൂട്ടറിന്റെ പിന്നില്‍ സിഗരറ്റും വലിച്ച് പിതാവ്…

Must read

- Advertisement -

മലപ്പുറം (Malappuram) : കഴിഞ്ഞ ദിവസം മഞ്ചേരി- അരീക്കോട് റോഡി(Mancheri- Areekode Road) ല്‍ 13 വയസുള്ള മകനെ കൊണ്ട് സ്‌കൂട്ടര്‍ ഓടിപ്പിച്ച് പിന്നിലിരുന്ന് യാത്ര ചെയ്ത സംഭവത്തില്‍ പിതാവിനെതിരെ കേസ്. മോട്ടോര്‍ വാഹന വകുപ്പാണ് കേസെടുത്തത്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തേക്ക് റദ്ദാക്കുകയും 25,000 രൂപ പിഴയും ഈടാക്കി. കേസ് തുടര്‍ നടപടികള്‍ക്കായി കോടതിയില്‍ സമര്‍പ്പിച്ചു.

മഞ്ചേരി- അരീക്കോട് റോഡില്‍ പുല്ലൂരില്‍ നിന്നു കിടങ്ങഴിയിലേക്ക് പോകുന്ന ഭാഗത്താണ് പുല്ലൂര്‍ സ്വദേശിയായ പിതാവും മകനും അപകടകരമാം വിധം സ്‌കൂട്ടറോടിച്ചത്. മകന്‍ വാഹനമോടിക്കുന്നതും പിതാവ് സിഗരറ്റു വലിച്ച് പിറകില്‍ ഇരിക്കുന്നതും ആരോ വിഡിയോ എടുത്തു. ഇതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഇതു വൈറലാവുകയായിരുന്നു. പിന്നാലെയാണ് പൊലിസ് ഉദ്യോഗസ്ഥരുടെ നടപടി.

മഫ്ടിയില്‍ വാഹനമോടിച്ച സ്ഥലത്തും പരിസരങ്ങളിലും അന്വേഷിച്ച പൊലിസ് വണ്ടി ഓടിച്ചവരെ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ പിതാവ് രണ്ട് മാസം മുന്‍പ് തൃശൂരില്‍ നിന്നു വാങ്ങിയ സ്‌കൂട്ടറാണിത്. ഓണര്‍ഷിപ്പ് മാറ്റിയിട്ടില്ലാത്തതിനാല്‍ വാഹന ഉടമയ്‌ക്കെതിരെയും പൊലിസ് കേസെടുത്തു .

See also  സ്ത്രീകൾക്കായി വരുന്നൂ ഷീ ഹോസ്റ്റലുകൾ.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article