Friday, April 4, 2025

അഞ്ച് വയസുകാരിയെ 17കാരൻ ബലാത്സം​ഗം ചെയ്തു

Must read

- Advertisement -

ഭോപ്പാൽ (Bhoppal) : മധ്യപ്രദേശിലെ അ​ഗർ മൽവ ജില്ലയിലെ സോയത് കാല പൊലീസ് സ്റ്റേഷൻ പരിധിയിലെ ​ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. അഞ്ച് വയസുകാരിയെ പ്രായപൂർത്തിയാവാത്ത ആൺകുട്ടി ബലാത്സം​ഗം ചെയ്തു. 17കാരനായ ആൺകുട്ടിയാണ് അയൽപക്കത്ത് താമസിക്കുന്ന പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തത്.

വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ വീട്ടിനുള്ളിലേക്ക് എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് സോയത് കാല പൊലീസ് സ്റ്റേഷൻ ഇൻചാർജ് യശ്വന്ത് റാവു ഗെയ്ക്‌വാദ് പറഞ്ഞു.

പിന്നീട് രാത്രിയിൽ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയും തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയ ശേഷം പൊലീസിൽ പരാതി നൽകുകയും ചെയ്തു.

വൈദ്യപരിശോധനയിൽ പീഡനം സ്ഥിരീകരിച്ചതായും സംഭവത്തിന് ശേഷം പ്രതി ഒളിവിലാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ ആൺകുട്ടിക്കെതിരെ ഐപിസിയിലെയും പോക്‌സോ നിയമത്തിലേയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

See also  ഗർഭിണിയായ യുവതിയെ പീഡിപ്പിച്ചശേഷം ട്രെയിനിൽ നിന്ന് തള്ളിയിട്ടു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article