മുന്‍ മന്ത്രി എ.കെ. ബാലന്‍റെ മുന്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കിണറ്റില്‍ മരിച്ച നിലയില്‍

Written by Taniniram

Updated on:

മുന്‍മന്ത്രി എ.കെ.ബാലന്‍റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പട്ടം പൊട്ടക്കുഴി തേക്കുംമൂട് പിആര്‍എ 21 സുപ്രഭാതത്തില്‍ എന്‍ റാം (68) ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. വീട്ടുവളപ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ കത്തി കുത്തിയിറക്കിയ നിലയിലായിരുന്നു മൃതദേഹം.
റാമിനെ വീട്ടില്‍ നിന്ന് കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതി നല്‍കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഞായര്‍ രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അഗ്‌നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ട്രേറ്റില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറായിരിക്കെയാണ് 2006-2011 വര്‍ഷത്തില്‍ മന്ത്രിയുടെ സ്റ്റാഫിലേക്ക് റാം നിയമിതനായത്. കെജിഒഎ മുന്‍ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: സരസ്വതി. മക്കള്‍: ശ്രുതി, സ്മൃതി. മരുമക്കള്‍: അര്‍ജുന്‍, അനൂപ്.

See also  മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു അന്തരിച്ചു

Related News

Related News

Leave a Comment