തൃപ്രയാർ ക്ഷേത്രത്തിൽ മിഴാവു സമർപ്പിച്ചു

Written by Taniniram

Updated on:

തൃപ്രയാർ: ശ്രീരാമചന്ദ്ര സേവ ചാരിറ്റബിൾ ട്രസ്റ്റ് പ്രവാസി ഭക്തന്‍റെ സഹായത്തോടെ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ 33 കിലോ തൂക്കം വരുന്ന ചെമ്പിൽ നിർമ്മിച്ച മിഴാവും, മിഴാവീണയും സമർപ്പിച്ചു. ഒരു ലക്ഷത്തി എഴുപതിനായിരം രൂപ ചിലവിലാണ് ഇത് നിർമിച്ചിട്ടുള്ളത്.

ക്ഷേത്രത്തിൽ (Thrippayar Srirama Temple) നിലവിലുള്ള മിഴാവ് കാലപഴക്കത്താൽ കേടുപാടുകൾ വന്ന് ജീർണ്ണാവസ്ഥയിലാണ്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനെല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഊരാളൻ ഡോ. പുന്നപ്പിള്ളി ഉണ്ണികൃഷ്ണൻ നമ്പൂതിരി, മേൽശാന്തി അഴകത്ത് രാമൻ നമ്പൂതിരി എന്നിവർ ചേർന്ന് മിഴാവ് ഏറ്റുവാങ്ങി. സമർപ്പണ ചടങ്ങിൽ ദേവസ്വം മാനേജർ സുരേഷ്‌കുമാർ, ട്രസ്റ്റ് ചെയർമാൻ പി.ജി. നായർ, വൈസ് ചെയർമാൻമാരായ പി.വി. ജനാർദ്ദനൻ, പ്രേമചന്ദ്രൻ വടക്കേടത്ത്, ജനറൽ കൺവീനർ യു.പി. കൃഷ്ണനുണ്ണി, കൃഷണകുമാർ വെള്ളൂർ, പി.മാധവമേനോൻ, സി.പ്രേംകുമാർ, ഡോ.സുനിൽ ചന്ദ്രൻ, മറ്റ് ട്രസ്റ്റ് ഭാരവാഹികളും മാതൃസമിതി അംഗങ്ങളും ക്ഷേത്രം ജീവനക്കാരും പങ്കെടുത്തു.

See also  തൃശ്ശൂരിൽ വൻ സ്പിരിറ്റ് വേട്ട, വാടകവീട്ടിൽ നിന്നും 4000 ലിറ്റർ സ്പിരിറ്റ് പിടികൂടി , അറസ്റ്റിലായത് കൊലക്കേസ് പ്രതി

Related News

Related News

Leave a Comment