- Advertisement -
മലക്കപ്പാറയിൽ കെഎസ്ആർടിസി ബസ് ബ്രേക്ക് ഡൗണായതോടെ മലക്കപ്പാറയിലെ വനത്തിനുള്ളിൽ ബസ് യാത്രക്കാർ കുടുങ്ങി. മലക്കപ്പാറയിൽ നിന്നും ചാലക്കുടിയിലേക്ക് വരുന്ന കെഎസ്ആർടിസി ബസാണ് ബ്രേക്ക് ഡൌൺ ആയത്. പത്തടിപ്പാലം കഴിഞ്ഞ ഉടനെയാണ് വാഹനം തകരാറിലായത്. യാത്രക്കാരെ കൊണ്ടുവരാൻ പകരം മറ്റൊരു ബസ് അയച്ചെന്ന് ചാലക്കുടി ഡിപ്പോ അധികൃതർ അറിയിച്ചു. ടൂറിസത്തിന്‍റെ ഭാഗമായി തൃശ്ശൂരിൽ നിന്നും മലക്കപ്പാറയിലേക്ക് കെഎസ്ആർടിസി സർവീസ് അടുത്ത കാലത്ത് ആരംഭിച്ചിരുന്നു.