തീരാ വേദനയില്‍ നിന്നും മോചനം… ഗുരുവായൂര്‍ ക്ഷേത്രത്തിലെ മുകുന്ദന്‍ ചരിഞ്ഞു

Written by Taniniram

Updated on:

ഗുരുവായൂര്‍: ദീര്‍ഘകാലമായി ഗുരുവായൂര്‍ ദേവസ്വത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊമ്പന്‍ മുകുന്ദന്‍ ചരിഞ്ഞു. 55 വയസ്സായിരുന്നു. ഇന്ന് രാവിലെ 9:40ന് തെക്കേപ്പറമ്പിലെ കെട്ടുംതറിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കോഴിക്കോട് സാമൂതിരി രാജാ 1986 സെപ്റ്റംബര്‍ എട്ടിനാണ് മുകുന്ദനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തുന്നത്.

2006 മുതല്‍ ഇടത്തെ പിന്‍കാല്‍ മടങ്ങാത്ത അവസ്ഥയിലായിരുന്നു. ഇതേ തുടര്‍ന്ന് മുകുന്ദനെ ആനത്താവളത്തിന് പുറത്തേക്ക് കൊണ്ടുപോകാറില്ല. ആനത്താവളത്തിനകത്ത് സ്ഥിരമായി നടത്തിക്കാറുണ്ട്. രണ്ടാഴ്ച മുമ്പ് തളര്‍ന്നുവീണ കൊമ്പനെ ക്രെയിന്‍ ഉപയോഗിച്ചാണ് എഴുന്നേല്‍പ്പിച്ചത്. ഇതിനുശേഷം തീര്‍ത്തും അവശനായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങുകള്‍ക്കോ ഉത്സവങ്ങള്‍ക്കോ എഴുന്നള്ളിപ്പിനോ ഒന്നും മുകുന്ദനെ പങ്കെടുപ്പിക്കാന്‍ കഴിയാറില്ല. രോഗാവസ്ഥയിലായിരുന്നതുകൊണ്ട് ക്ഷേത്ര ചടങ്ങുകളില്‍ നിന്നും ഒഴിവാക്കിയിരുന്നു. മുകുന്ദന്‍റെ വിയോഗത്തോടെ ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ എണ്ണം 38 ആയി ചുരുങ്ങി.

See also  ലോകസഭാ തെരഞ്ഞെടുപ്പ് : രാഷ്ട്രീയപാർട്ടി പ്രതിനിധികളുമായി യോഗം നടത്തി

Related News

Related News

Leave a Comment