കോപ്പ അമേരിക്ക: ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; നെയ്മറും കസെമിറോയുമില്ല

Written by Taniniram CLT

Updated on:

കോപ്പ അമേരിക്ക (Copa America) 2024 ടൂർണമെന്റിനുള്ള ബ്രസീൽ ടീമിനെ (Brazil Team) പ്രഖ്യാപിച്ചു. കാൽമുട്ടിലെ ലിഗമെന്‍റ് ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായതിനാൽ നെയ്മർ (Neymar) ടീമിലില്ല. ടോട്ടനം സ്‌ട്രൈക്കർ റിച്ചാർലിസൺ, ആഴ്‌സണൽ സ്‌ട്രൈക്കർ ഗബ്രിയേൽ ജെസ്യുസ്, മാഞ്ചെസ്റ്റർ യുണൈറ്റഡ് താരങ്ങളായ കസെമിറോ, ആന്റണി എന്നിവരെയും ഒഴിവാക്കിയാണ് കോച്ച് ഡോറിവൽ ജൂനിയർ 23 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിട്ടുള്ളത്. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, റാഫീഞ്ഞ, അലിസൺ, എഡേഴ്സൺ, മാർക്കീനോസ് എന്നിവർ ടീമിൽ ഇടംപിടിച്ചു.

കഴിഞ്ഞ ഒക്ടോബറിൽ യുറഗ്വായ്‌ക്കെതിരായ മത്സരത്തിനിടെയാണ് നെയ്മർക്ക് പരിക്കേറ്റത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മർ തിരിച്ചെത്താൻ ഓഗസ്റ്റ് വരെ കാത്തിരിക്കേണ്ടിവരുമെന്ന് ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ജൂൺ 21 മുതൽ ജൂലൈ 15 വരെയാണ് കോപ്പ അമേരിക്ക മത്സരങ്ങൾ. നിലവിലെ റണ്ണറപ്പുകളാണ് ബ്രസീൽ.

Leave a Comment