കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ഫൈനലില്‍; ടൂര്‍ണമെന്റില്‍ മെസിയുടെ ആദ്യഗോള്‍

Written by Taniniram

Published on:

കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ഫൈനലില്‍. സെമിഫൈനില്‍ കാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അര്‍ജന്റീന ഫൈനലിലെത്തിയത്. അര്‍ജന്റീനയ്ക്കായി അല്‍വാരസും മെസിയും ഗോളുകള്‍ നേടി. ടൂര്‍ണമെന്റില്‍ മെസിയുടെ ആദ്യ ഗോളാമിത്. നിലവിലെ ചാമ്പ്യന്മാരാണ് അര്‍ജന്റീന. കൊളംബിയ- യുറുഗ്വേ സെമി വിജയികളാണ് ഫൈനലില്‍ അര്‍ജന്റീനയെ നേരിടുക.

23-ാം മിനിറ്റിലാണ് അല്‍വാരസ് അര്‍ജന്റീനയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 51-ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍.ഡി പോളിന്റെ പാസില്‍ നിന്നാണ് അല്‍വാരസ് ആദ്യ ഗോള്‍ നേടിയത്. ബോക്സില്‍ വച്ച് കാനഡ പ്രതിരോധ നിര തട്ടിയകറ്റാന്‍ പരാജയപ്പെട്ട പന്തില്‍ നിന്നാണ് മെസി ഗോള്‍ നേടിയത്.മത്സരത്തില്‍ ഉടനീളം അര്‍ജന്റീനയ്ക്കായിരുന്നു ആധിപത്യം.

See also  നെയ്മറിന്റെ പരിക്ക്; കോപ്പ അമേരിക്ക നഷ്ടമാകും

Related News

Related News

Leave a Comment