Saturday, July 5, 2025

ആളൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി

Must read

- Advertisement -

ചാലക്കുടി: പോലീസുകാരനെ കാണാനില്ലെന്ന് പരാതി. വി.ആര്‍ പുരം സ്വദേശിയും ആളൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ.യുമായ പി.എ. സലേഷി(37)നെ കാണാനില്ലെന്ന് പോലീസ്. ബുധനാഴ്ച രാവിലെ ഒന്‍പതു മണിയോടെ വീട്ടില്‍നിന്ന് ജോലിക്കായി ആളൂര്‍ പോലീസ് സ്റ്റേഷനിലേക്ക് ബൈക്കില്‍ പോയതാണ്. രാത്രി ഒന്‍പതു മണിയായിട്ടും തിരിച്ചെത്താതായപ്പോള്‍ സ്റ്റേഷനിലേക്ക് വീട്ടുകാര്‍ വിളിച്ചു. എന്നാല്‍, അവിടേക്ക് എത്തിയിട്ടില്ലെന്ന് വിവരം ലഭിച്ചു. തിരച്ചില്‍ നടത്തുന്നതിനിടയില്‍ ബൈക്ക്

ചാലക്കുടി കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനടുത്ത് കണ്ടെത്തി. വി.ആര്‍. പുരം പാലത്തിങ്കല്‍ അയ്യപ്പന്റെ മകനാണ്. മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്. ചാലക്കുടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

See also  നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല; ഭാര്യ മഞ്ചുഷയുടെ ഹര്‍ജി തളളി സുപ്രീംകോടതി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article