തിരുവനന്തപുരം : മേയര്‍-ഡ്രൈവര്‍ തര്‍ക്കത്തില്‍ വഴിത്തിരിവ്. കേസില്‍ നിര്‍ണായകമായ മെമ്മറികാര്‍ഡ് കാണാതായതില്‍ പോലീസിന് തിരിച്ചടിയായിട്ടുണ്ട്. മെമ്മറികാര്‍ഡ് നഷ്ടമായതില്‍ കണ്ടക്ടര്‍ സുബിനെ സംശയുമുണ്ടെന്ന് ഡ്രൈവര്‍ യദു മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ കണ്ടക്ടര്‍ സുബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്തശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
നേരത്തെ കോടതി നിര്‍ദ്ദേശത്തില്‍ മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എ സച്ചിന്‍ദേവിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ചേര്‍ത്ത എഫ്ഐആറാണ് പോലീസ് തയ്യാറാക്കിയത്.