യുവമോര്‍ച്ച നേതാവ് മണികണ്ഠന്റെ കൊലപാതകം; വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍

Written by Taniniram

Updated on:

വടക്കേക്കാട് : യുവമോര്‍ച്ച പ്രവര്‍ത്തകനായ പെരിയമ്പലം സ്വദേശി മണികണ്ഠനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി ചാവക്കാട് കടപ്പുറം വില്ലേജില്‍ ബുക്കരയില്‍ കീപാട്ട് വീട്ടില്‍ ചെറു കുഞ്ഞികോയാ തങ്ങള്‍ മകന്‍ നസ്സറുള്ള തങ്ങള്‍ (44) ആണ് വടക്കേക്കാട് പോലീസിന്റെ പിടിയിലായത്. എ റ്റി എസ് ഉള്‍പ്പെടെ രാജ്യത്തെ വിവിധ അന്വേഷണ ഏജന്‍സികള്‍ വര്‍ഷങ്ങളയി അന്വേഷിച്ചു വരുന്നതിനിടയിലാണ് പാവറട്ടി പോലീസ്സ്‌റ്റേഷന്‍ പരിധിയിലെ പാടൂര്‍ എന്ന സ്ഥലത്ത് നിന്നും വടക്കേക്കാട്
എസ് എച്ച് ഒ ആര്‍ ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. മണികണ്ഠന്‍ കൊലപാതക കേസ്സിലെ രണ്ടാം പ്രതിയായ നസറുള്ള ഈ കേസ്സി ലെ വിചാരണക്കിടയില്‍, ശിക്ഷ ലഭിക്കുമെന്നുറപ്പുള്ളതിനാല്‍ 2019 ല്‍ ഒളിവില്‍ പോകുകയായിരുന്നു.കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പുന്ന നൗഷാദിനെ കൊലപ്പെടുത്തിയ കേസിലും നസറുള്ള പ്രതിയാണ്. ചാവക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത ഈ കേസ് ഇപ്പോള്‍ പാലക്കാട് സി ബി സി ഐ ഡി അന്വേഷിച്ച് വരുകയാണ്. രാജ്യത്തെ വിവിധ ഏജന്‍സികളുടെയും കേരള പോലീസിന്റെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക അന്വേഷണ സംഘങ്ങളുടെയും കണ്ണു വെട്ടിച്ച് കേരളത്തിനകത്തും പുറത്തുമായി ഒളിവിലായിരുന്ന ഇയ്യാളെ വടക്കേക്കാട് എസ് എച്ച് ഒ
ആര്‍ ബിനു വിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തത്.
ഈ വിവരം അറിഞ്ഞ് NIA ഉള്‍പ്പെടെയുള്ള വിവിധ അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥന്‍മാര്‍ വടക്കേക്കാട് സ്റ്റേഷനിലെത്തി നസ്‌റുളള യെ ചോദ്യം ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

2004 ജൂണ്‍ 12നായിരുന്നു യുവമോര്‍ച്ച ഗുരുവായൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന പെരിയമ്പലം മണികണ്ഠനെ വെട്ടിക്കൊലപ്പെടുത്തിയത്. എന്‍ഡിഎഫ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിലുള്ള പ്രതികാരം കാരണം കൊലചെയ്യുകയായിരുന്നു എന്നാണ് കേസ്. കേസില്‍ വിചാരണ ആരംഭിച്ചതോടെയാണ് നസറുള്ള ഒളിവില്‍ പോയത്. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അന്വേഷണം തുടരുന്നതിനിടെ വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇപ്പോഴാണ് പിടിയിലായത്.

See also  രാത്രി ഒരുമിച്ച് മദ്യപാനം; രാവിലെ ചായകുടിക്കുന്നതിനിടെ തര്‍ക്കം ; വയോധികനെ കുത്തിക്കൊന്നു…

Related News

Related News

Leave a Comment