തിരുവനന്തപുരം കളക്ടറുടെ കുഴിനഖ ചികിത്സ വിവാദത്തില്‍;ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി

Written by Taniniram

Published on:

തിരുവനന്തപുരം : കളക്ടര്‍ ജെറോമിക് ജോര്‍ജിനെതിരെ ഡോക്ടര്‍മാര്‍. തിരക്കേറിയ ജനറല്‍ ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി ചികിത്സ നടത്തിയെന്നാണ് ആരോപണം. ശനിയാഴ്ചയാണ് വിവാദമായ സംഭവം നടന്നത്. കുഴിനഖ വേദനയുടെ ചികിത്സയ്ക്കായി കളക്ടര്‍ ജനറല്‍ ആശുപത്രിയിലെ ഡിഎംഒയോട് ഡോക്ടറെ വീട്ടിലേക്ക് വിടാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒപിയില്‍ തിരക്കായതിനാല്‍ ഡോക്ടര്‍ കളക്ടറുടെ വീട്ടിലെത്താന്‍ വൈകി. വൈകിയതിനാല്‍ ഡോക്ടറെ അരമണിക്കൂറോളം പുറത്ത് നിറുത്തുകയും ശകാരിക്കുകയും ചെയ്തൂവെന്നാണ് പരാതി.

കളക്ടര്‍ക്ക് ഫ്യൂഡല്‍ മനോഭാവമാണെന്നും കളക്ടര്‍ക്കെതിരെ ആരോഗ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കുമെന്നും ഡോക്ടര്‍മാരുടെ സംഘടനയായ KGMOA അറിയിച്ചു. മാസങ്ങള്‍ക്ക് മുമ്പ് പനിചികിത്സയ്ക്കായും കളക്ടര്‍ ഇങ്ങനെ വിളിച്ചുവരുത്തിയിട്ടുണ്ടെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം പ്രവണതകള്‍ അനുവദിക്കില്ലെന്നും അധികാര ദുര്‍വിനിയോഗം നടത്തിയ കളക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

See also  സൈബർ പൊലീസ് സ്റ്റേഷനുകളിലെ അംഗബലം കൂട്ടും: മുഖ്യമന്ത്രി

Leave a Comment