കൂട്ടഅവധിയില്‍ എയര്‍ഇന്ത്യ നടപടി തുടങ്ങി ; 25 ജീവനക്കാരുടെ ജോലിതെറിച്ചു

Written by Taniniram

Published on:

ന്യൂഡല്‍ഹി: ജീവനക്കാരുടെ മിന്നല്‍ പണിമുടക്കില്‍ നടപടിയുമായി എയര്‍ ഇന്ത്യ. സംഭവത്തില്‍ എയര്‍ ഇന്ത്യ. ജീവനക്കാരയ 25 കാബിന്‍ ക്രൂ അംഗങ്ങളെ കമ്പനി പിരിച്ചു വിട്ടു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സമരത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകും.

ജീവനക്കാരുടെ സമരത്തിന്റെ ഫലമായി ധാരാളം വിമാനങ്ങള്‍ റദ്ദ് ചെയ്യേണ്ടി വന്നു. ഉദ്യോഗസ്ഥരുടെ പ്രവൃത്തി പൊതുതാത്പര്യത്തിനെതിരായിരുന്നു എന്നുമാത്രമല്ല കമ്പനിക്ക് നാണക്കേടുണ്ടാക്കുകയും ധനനഷ്ടം വരുത്തിവയ്ക്കുകയും ചെയ്തുവെന്നും എയര്‍ ഇന്ത്യ മാനേജ്‌മെന്റ് പറയുന്നു.

അസുഖം ബാധിച്ചുവെന്ന് കളളം പറഞ്ഞ് ചിലര്‍ കൂട്ടയവധി എടുത്തത് വിമാനസര്‍വീസുകള്‍ റദ്ദാക്കുന്നതിന് വേണ്ടിയുള്ള ആസൂത്രതിമായ നീക്കമാണെന്നും കമ്പനി ആരോപിക്കുന്നു.

See also  മുകേഷ്, ജയസൂര്യ, ബാലചന്ദ്രമേനോൻ ഉൾപ്പെടെ ഏഴ് നടൻമാർക്കെതിരായ പീഡനപരാതി പിൻവലിക്കുന്നതായി പരാതിക്കാരിയായ നടി

Related News

Related News

Leave a Comment