ഓർഡർ ചെയ്ത ഭക്ഷണം മാറിപ്പോയി… നഷ്ടപരിഹാരം 50 ലക്ഷം

Written by Web Desk1

Published on:

ഏതൊരു സ്ഥാപനത്തിന്റെയും ആണിക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് ഉപഭോക്താക്കളെയാണ്. ഉപഭോക്താവാണ് രാജാവ് എന്ന് പറയുന്നത് അക്ഷരാർത്ഥത്തിൽ വളരെ ശെരിയാണ്. പലപ്പോഴും കസ്റ്റമറുടെ ആവശ്യങ്ങൾ കമ്പനികൾക്ക് നിറവേറ്റാൻ കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. തദവസരത്തിൽ ഉപഭോക്താക്കൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുകയും ചെയ്യും.

അത്തരത്തിലുള്ള സംഭവമാണ് അഹമ്മദാബാദിൽ നടന്നത്. പരാതിക്കാരിയുടെ പേര് നിരാലി. ഔട്ട് ലെറ്റ് സ്റ്റോറിൽ നിന്നും പനീർ ടിക്ക ഓർഡർ ചെയ്ത നിരാലിക്ക് ലഭിച്ചത് ചിക്കൻ ടിക്കയാണ്. തികച്ചും വെജിറ്റേറിയ ആയ നിരാലി ഇത് കഴിക്കുകയും തുടർന്നാണ് പനീർ ടിക്കയ്ക്കു പകരം ചിക്കൻ ആണ് തനിക്ക് ലഭിച്ചതെന്ന് അവർ മനസ്സിലാക്കിയത്. എന്തായാലും ഫുഡ് നൽകിയ കമ്പനിക്കെതിരെ നഷ്ടപരിഹാരത്തിന് കേസ്‌ കൊടുത്തു. ഒന്നും രണ്ടും രൂപയ്ക്കല്ല; 50 ലക്ഷം രൂപ നഷ്ടപരിഹാരമാണ് ഫയൽ ചെയ്തിരിക്കുന്നത്.

50 കോടി തന്നാൽ പോലും ചെയ്ത തെറ്റിന് പകരമാവില്ലെന്നാണ് നിരാലിയുടെ അഭിപ്രായം. താൻ കേസ് നൽകിയത് തനിക്കു വേണ്ടി മാത്രമല്ല മറിച്ച് യുവാക്കൾക്കും പൊതു സമൂഹത്തിനും വേണ്ടിയാണെന്ന് നിരാലി പറയുന്നു. എന്തായാലും നിരാലിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ സമൂഹ മാധ്യമങ്ങളിൽ കമെന്റുമായി എത്തുന്നു.

Related News

Related News

Leave a Comment