ബിലീവേഴ്‌സ് ചർച്ച് മെത്രാപൊലീത്ത അത്തനാസിയസ് യോഹന്നാനെ വാഹനമിടിച്ചു. പ്രഭാത സവാരിക്കിടെയാണ് അപകടം സംഭവിച്ചത്. ഡാലസ് മെത്തഡിസ്റ് ആശുപത്രിയിൽ അടിയന്തിര ശസ്തക്രിയയ്ക്കു വിധേയനാക്കി.
അമേരിക്കയിൽ അദ്ദേഹം എത്തിയത് നാലു ദിവസം മുൻപായിരുന്നു. സാധാരണ ദിവസങ്ങളിൽ ഡാളസിലെ ബിലീവേഴ്‌സ് ചർച്ചിന്റെ ക്യാമ്പസിനകത്തായിരുന്നു പ്രഭാത നടത്തം. എന്നാൽ കഴിഞ്ഞ ദിവസം രാവിലെ പള്ളിയുടെ പുറത്തെ റോഡിലേക്ക് നടക്കാനായി ഇറങ്ങിയപ്പോഴാണ് അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റത്. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സഭാവക്താവാണ് അപകട വിവരം ഏവരെയും അറിയിച്ചത്.
കണ്ടെടുത്തത് ലക്ഷങ്ങൾ
ഗോസ്പൽ ഫോർ ഏഷ്യയുടെ സ്ഥാപകനും ഡയറക്ടറും ബിലീവേഴ്‌സ് ചർച്ചിന്റെ മെത്രാപ്പോലീത്തയുമായ കെ പി യോഹന്നാന്റെ വസതികളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നത് 2020 ലാണ്. നികുതി വെട്ടിപ്പ് ആരോപിച്ച് കോട്ടയത്തും പത്തനംതിട്ടയിലുമായി വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടന്നു. പരിസരത്തു പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ബൂട്ടിൽ നിന്നും 54 ലക്ഷം രൂപയും ഏതാനും ഫോണുകളും പിടിച്ചെടുത്തതായി വാർത്തകൾ വന്നിരുന്നു. 2017 ൽ ബിലീവേഴ്‌സ് ചർച്ചിനെയും മറ്റു മൂന്നു എൻ ജി ഓ കളെയും വിദേശ ഫണ്ട് സ്വീകരിക്കുന്നതിൽ നിന്ന് ആഭ്യന്തര മന്ത്രാലയം വിലക്കിയിരുന്നു. 18 വർഷത്തിനിടെ 1000 കോടിയിലധികം വിദേശ ഫണ്ട് സഭയ്ക്ക് .ലഭിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.