മകള്‍ ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്തതില്‍ പക; മരുമകന്റെ മാതാപിതാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച് പിതാവ്, അറസ്റ്റില്‍

Written by Web Desk1

Published on:

കണ്ണൂര്‍ (Kannur) : കണ്ണൂര്‍ (Kannur) ജില്ലയിലാണ് നടുക്കുന്ന സംഭവം. മകള്‍ ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ചതിന്റെ ദേഷ്യത്തില്‍ മരുമകന്റെ വീട്ടില്‍ക്കയറി മാതാപിതാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച് പിതാവ്. പവിത്രന്‍ എന്നയാളാണ് ദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

കണ്ണൂര്‍ പേരൂല്‍ സ്വദേശികളായ ലീല, ഭര്‍ത്താവ് രവീന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ അയല്‍ക്കാരനാണ് പവിത്രന്‍. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മകള്‍ രവീന്ദ്രന്റെ മകനെ വിവാഹം കഴിച്ചത് പവിത്രന് താല്പര്യമില്ലാതെയായിരുന്നു.

ജനുവരിയില്‍ ആയിരുന്നു ഇവരുടെ വിവാഹം. അന്നുമുതല്‍ ഇവരോടും രവീന്ദ്രനോടുമെല്ലാം ദേഷ്യത്തിലായിരുന്നു പവിത്രന്‍. ഈ പകയിലാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു. പവിത്രനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related News

Related News

Leave a Comment