ഹിറ്റാണ് ഈ സ്മാർട്ട് പബ്ലിക് ടോയ്ലറ്റ്
ജനങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച വിലയിരുത്തലുകൾ മൂത്ര പരിശോധനയിലൂടെ നടത്തുന്ന സ്മാർട്ട് പബ്ലിക് ശുചിമുറികൾക്ക് ചൈനയിൽ തുടക്കം. ആദ്യ ഘട്ടത്തിൽ ഇത്തരം ശുചിമുറികൾ ബീജിങ്, ഷാങ്ഹായ് തുടങ്ങിയ നഗരങ്ങളിലെ പുരുഷന്മാർക്കായാണ് ഒരുക്കിയത്.
ഈ പബ്ലിക് ശുചിമുറിയിലെ സ്മാർട്ട് യൂറിനലുകൾ പല തരത്തിലുള്ള പരിശോധനകൾ നടത്തുന്നതാണ്. സ്വകാര്യ കമ്പനി വഴി നടപ്പാക്കുന്നതിനാൽ ചൊറിയൊരു തുക മാത്രമേ ഇതിന് ഉപഭോക്താവ് നൽകേണ്ടതായി വരുന്നുള്ളൂ. ഏകദേശം 20 യുവാൻ ( 230 ഇന്ത്യൻ രൂപ) ആണ് ഈടാക്കുന്ന ചാർജ്.
ഈ ശുചിമുറിയിൽ വീചാറ്റിലൂടെ പണം അടച്ചതിന് ശേഷം മൂത്രം ഒഴിച്ചാൽ ഏതാനും മിനിട്ടുകൾക്കുള്ളിൽ തന്നെ ഫോണിലേക്ക് പരിശോധന ഫലം എത്തുന്ന തരത്തിലാണ് ഇതിന്റെ സംവിധാനം.
ഈ പുതിയ സംവിധാനത്തിലുള്ള ശുചിമുറികളുടെ ചിത്രങ്ങളും ഇതുവഴി നടത്തിയ പരിശോധന ഫലങ്ങളും ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ പലരും പങ്കുവയ്ക്കുന്നുണ്ട്.
അതേസമയം ഇത്തരത്തിലുള്ള സ്മാർട്ട് ടോയ്ലറ്റുകൾ ഉപയോഗിക്കുന്നതിലൂടെ ആരോഗ്യ പ്രശ്നങ്ങൾ നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സ തേടാൻ കഴിയുമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.