Sunday, August 17, 2025

സുധാകരന്റെ വിരട്ടലില്‍ ഹൈക്കമന്റ് വീണു ; അധ്യക്ഷസ്ഥാനം തിരികെ നല്‍കി

Must read

- Advertisement -

ന്യൂ­​ഡ​ൽ​ഹി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും അപമാനിച്ച് ഇറക്കി വിട്ടാൽ തിരിച്ചടിയുണ്ടാകുമെന്ന കെ സുധാകരന്റെ നിലപാടിന് മുന്നിൽ കോൺ​ഗ്രസ് ഹൈക്കമാണ്ടും വഴങ്ങി. ഈ ഭീഷണിയെ തുടർന്നാണ് കെപിസിസി അധ്യക്ഷ സ്ഥാനം സുധാകരന് തിരികെ നൽകാൻ എം എം ഹസനോട് ഹൈക്കമാണ്ട് നിർദ്ദേശിച്ചത്. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയാൽ കടുത്ത നടപടി എടുക്കുമെന്നായിരുന്നു സുധാകരന്റെ നിലപാട്.

കണ്ണൂർ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ എംപി സ്ഥാനം രാജിവച്ച് പ്രതിഷേധിക്കുമെന്ന് പോലും കോൺ​ഗ്രസ് ഹൈക്കമാണ്ടിന് സുധാകരൻ സന്ദേശം നൽകി. താനാണ് ഇപ്പോഴും കെപിസിസി അധ്യക്ഷൻ. അതുകൊണ്ട് തന്നെ അധ്യക്ഷന്റെ മുറിയിൽ കയറി അധികാരം ഉറപ്പിക്കുമെന്നും സുധാകരൻ നിലപാട് എടുത്തു. ഇതെല്ലാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ദേശീയ തലത്തിൽ ചർച്ചയാകുമെന്ന് കോൺ​ഗ്രസ് ​ഹൈക്കമാണ്ട് തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് സുധാകരന് ചുമതല തിരികെ നൽകുന്നത്.

ഞാ­​യ­​റാ​ഴ്­​ച കെപിസിസി ചു­​മ­​ത­​ല ഏ­​റ്റെ­​ടു­​ക്കാ​ൻ സുധാകരൻ ഇ­​രു­​ന്ന­​താ­​ണെ­​ങ്കി​ലും നീ​ണ്ടു­​പോ­​കു­​ക­​യാ­​യി­​രു​ന്നു. സം­​സ്ഥാ­​ന­​ത്തു­​നി­​ന്നു­​ള്ള എ­​തി​ർ­​പ്പ് പ­​രി­​ഗ­​ണി­​ച്ച് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ഫ­​ലം വ­​രു​ന്ന­​ത് വ­​രെ കാ­​ത്തി­​രി­​ക്കാ​ൻ കേ­​ര­​ള­​ത്തി­​ൻറെ ചു­​മ­​ത­​ല­​യു​ള്ള എ­​ഐ­​സി­​സി ജ­​ന­​റ​ൽ സെ­​ക്ര​ട്ട­​റി ദീ­​പ­​ദാ­​സ് മു​ൻ­​ഷി സു​ധാ​ക­​ര­​നോ­​ട് ആ­​വ­​ശ്യ­​പ്പെ­​ടു­​ക­​യാ­​യി­​രു­​ന്നു. ഇ­​തോ­​ടെ സു­​ധാ­​ക­​ര​ൻ നി­​രാ­​ശ­​യി­​ലാ­​യി­​രു​ന്നു. ഇ­​തി­​ന് പി­​ന്നാ­​ലെ സു­​ധാ­​ക­​ര​ൻ എ­​തി​ർ­​പ്പ് ശ­​ക്ത­​മാ­​ക്കി­​യ­​തോ­​ടെ വി­​വാ­​ദം അ­​വ­​സാ­​നി­​പ്പി­​ക്കാ​ൻ എ­​ഐ­​സി­​സി തീരുമാനിച്ചു.

കെ­​പി­​സി­​സി അ­​ധ്യ­​ക്ഷ​സ്ഥാ­​നം ഏ­​ത് സ­​മ­​യ​ത്തും ഏ­​റ്റെ­​ടു­​ക്കാ​ൻ ത­​യാ­​റാ­​ണെ­​ന്നാ­​ണ്  സു­​ധാ­​ക­​ര​ൻ മാ­​ധ്യ​മ­​ങ്ങ­​ളോ­​ട് പ്ര­​തി­​ക­​രി­​ച്ച​ത്. താ​ൻ ഇ­​പ്പോ​ഴും കെ­​പി­​സി­​സി പ്ര­​സി­​ഡ​ൻറാ­​ണെ­​ന്ന് സു­​ധാ­​ക­​ര​ൻ പ­​റ​ഞ്ഞു. ഹൈ­​ക്ക­​മാ​ൻ­​ഡു­​മാ­​യി ആ­​ലോ­​ചി­​ച്ചി­​ട്ടേ താ​ൻ ഔ­​ദ്യ­​ഗി­​ക­​മാ­​യി സ്ഥാ­​നം ഏ­​റ്റെ­​ടു­​ക്കൂ. പാ​ർ­​ട്ടി­​യി​ൽ ഒ­​രു അ­​നി­​ശ്ചി­​ത­​ത്വ­​വു­​മി​ല്ല. മ­​റ്റ് ചി­​ല പ്ര­​ശ്‌­​ന­​ങ്ങ­​ളു​ണ്ട്. അ­​ത് ഇ­​ന്നു­​ കൊ­​ണ്ട് ക­​ഴി­​യു­​മെ­​ന്നാ­​ണ് വി­​ചാ­​രി­​ക്കു­​ന്ന­​തെ​ന്നും സു­​ധാ­​ക­​ര​ൻ പ­​റ­​ഞ്ഞി­​രു​ന്നു. ഇതിന് പിന്നാലെയാണ് ചുമതല ഏറ്റെടുത്തോളൂവെന്ന സന്ദേശം സുധാകരന് കിട്ടിയത്.

See also  ഐ ബി ഉദ്യോഗസ്ഥ മേഘയുടെ മരണം; സുകാന്തിന്റെ മുറികുത്തിത്തുറന്ന് ഹാർഡ് ഡിസ്കും പാസ്ബുക്കും കണ്ടെടുത്തു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article