കോഴിക്കോട് (Calicut) : കിടപ്പറയില്‍ കയറി യുവതിക്കൊപ്പം കിടക്കാന്‍ ശ്രമിച്ച കാമുകനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. അരീക്കാട് സ്വദേശി ലുഹൈബിനാണ് (24) ഗുരുതരമായി പരിക്കേറ്റത്. ശരീരമാസകലം വെട്ടേറ്റിട്ടുണ്ട്. കട്ടിപ്പാറ അമരാടാ (Kattipara Amarad) ണ് സംഭവം. പോലീസ് പറയുന്നത് ഇങ്ങനെ. രാത്രി ഒന്നിന് യുവതിയും ഭര്‍ത്താവും വീട്ടില്‍ കിടന്നുറങ്ങുന്ന സമയത്താണ് കാമുകന് കയറിവന്നത്. യുവതിയെ കെട്ടിപ്പിടിച്ച് ബെഡില്‍ കിടക്കാന്‍ ശ്രമിച്ചു. ഇതുകണ്ട ഭര്‍ത്താവ് അടുക്കളയില്‍നിന്നു കത്തിയെടുത്ത് വെട്ടുകയായിരുന്നു.
അമരാട് സവദേശിയായ 23 കാരി മാതൃവീട്ടിലാണ് ഭര്‍ത്താവിനൊപ്പം താമസിക്കുന്നത്. ഭര്‍ത്താവിന് പുറമേ രണ്ടു വയസായ കുട്ടിയും യുവതിയുടെ മാതാവും മൂത്ത സഹോദരിയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
യുവതിയെയും കുഞ്ഞിനെയും കാണ്മാനില്ലെന്നു കാണിച്ച് മൂന്നു ദിവസം മുമ്പ് ഭർത്താവ് താമരശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കൂട്ടുകാരിയുടെ വീട്ടിൽ പോകുകയാണെന്ന് പറഞ്ഞാണ് രണ്ടു വയസായ കുഞ്ഞുമായി യുവതി വീടുവിട്ട് ഇറങ്ങിയത്.
ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടയിൽ ഇന്നലെ രാത്രി 11ന് ലുഹൈബിന്റെ ബന്ധുക്കൾ യുവതിയെ താമരശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് ഭർത്താവിനെയും, മാതാവിനെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി സംസാരിച്ച് രാത്രി 12.30 ഓടെ വീട്ടിലേക്ക് യുവതിയെയും കുഞ്ഞിനെയും തിരികെ അയച്ചു.
എന്നാല്‍ വീട്ടിലെത്തി പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും കാമുകനായ ലുഹൈബ് വീണ്ടും യുവതി താമസിക്കുന്ന വീട്ടിലെത്തി. ഈ സമയത്ത് കതക് അടച്ചിട്ടുണ്ടായിരുന്നില്ല. കാമുകനെ വീടിനകത്തു കണ്ടതോടെ നിയന്ത്രണം വിട്ട ഭര്‍ത്താവ് കത്തികൊണ്ട് വെട്ടുകയായിരുന്നു. ദേഹത്ത് ചോരയുമായി പുറത്തേക്ക് ഓടിയ ലുഹൈബിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. സമൂഹമാധ്യമം വഴിയാണ് യുവതിയും ലുഹൈബും പരിചയപ്പെട്ടതെന്നാണ് വിവരം.