കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ.സുധാകരൻ തിരികെയെത്തുന്നു. നാളെ സുധാകരൻ ചുമതലയേൽക്കും. ചുമതല സുധാകരന് കൈമാറാൻ ഹൈക്കമാൻഡ് നിർദേശം നൽകി. കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയായതിനാല്‍ ചുമതല എംഎം ഹസന് താത്കാലിമായി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ തുടരണമെന്നായിരുന്ന ഹസന്റെ ആഗ്രഹം. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുധാകരനെ നീക്കാനുളള ചരട് വലികളും പാര്‍ട്ടിക്കുളളില്‍ ആരംഭിച്ചതോടെ പ്രസിഡന്റ് സ്ഥാനം ഉടന്‍ മടക്കിനല്‍കണമെന്ന് സുധാകരന്‍ എഐസിസി നേതൃത്വത്തോട് ആവശ്യപ്പെടുകയായിരുന്നു.
Related News