വെസ്റ്റ് നൈല്‍ ഫീവര്‍ ഭീതിയില്‍ കേരളം. കോഴിക്കോടും മലപ്പുറത്തും രോഗം സ്ഥിരീകരിച്ചു

Written by Web Desk1

Published on:

കോഴിക്കോട് (Kozhikode) : കേരളത്തില്‍ വീണ്ടും വെസ്റ്റ് നൈല്‍ ഫീവര്‍ (West Nile fever in Kerala).കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചത് ആശങ്കപടര്‍ത്തിയിട്ടുണ്ട്. കോഴിക്കോട് 4 പേര്‍ക്കാണ് ഫീവര്‍ സ്ഥിരീകരിച്ചത്്. സ്വകാര്യ ആശുപത്രിയില്‍ വൃക്ക മാറ്റിയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം തുടര്‍ ചികിത്സയില്‍ കഴിയെ മരിച്ച രണ്ടുപേരുടെ മരണം ഈ രോഗം മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസര്‍ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയില്‍ (വിആര്‍ഡിഎല്‍) പരിശോധന നടത്തിയപ്പോഴാണ് രോഗം വെസ്റ്റ്നൈല്‍ ഫീവറാണെന്നു കണ്ടെത്തിയത്. പിന്നീട് സ്രവങ്ങള്‍ പുണെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയയ്ക്കുകയും അവിടെ നിന്നു വെസ്റ്റ്നൈല്‍ ഫീവറാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു.

ഇന്ത്യയില്‍ ആദ്യമായി വെസ്റ്റ് നൈല്‍ പനി ബാധിച്ചുണ്ടായ മരണം സംഭവിച്ചത് കേരളത്തിലാണ്. ആരോഗ്യവകുപ്പിന്റെ ഊര്‍ജിതമായ പ്രവര്‍ത്തനത്തിന്റെ ഫലമായി രോഗം നിയന്ത്രിച്ചിരുന്നു. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പകരില്ല. എന്നാല്‍ കൊതുക് കടിയിലൂടെയാണ് ഭൂരിഭാഗം ആള്‍ക്കാര്‍ക്കും രോഗം പകരുന്നത്.

See also  കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകൾക്ക് പുതിയ പേര്; സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചു

Related News

Related News

Leave a Comment