സംവിധായകൻ ഹരികുമാർ അന്തരിച്ചു

Written by Taniniram

Published on:

സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു. അര്‍ബുദം ബാധിച്ച് ചികിത്സയിലായിരിക്കുകയെയായിരുന്നു മരണം. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 70 വയസ്സായിരുന്നു. മലയാള സിനിമാപ്രേമികള്‍ക്ക് ഓര്‍ത്തുവയ്ക്കാന്‍ നിരവധി സിനിമകള്‍ സംഭാവന ചെയ്ത ശേഷമാണ് മടക്കം. മമ്മൂട്ടി നായകനായ സുകൃതം അടക്കം പതിനെട്ട് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

ഹരികുമാറിന്റെ എക്കാലത്തെയും മാസ്റ്റര്‍പീസായിരുന്നു എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി 1994ല്‍ പുറത്തിറക്കിയ സുകൃതം. 1981 ല്‍ ആമ്പല്‍പൂവ് എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം.

എ കെ ലോഹിതദാസിന്റെ തിരക്കഥയില്‍ സംവിധാനം ചെയ്ത ഉദ്യാനപാലകനു പുറമേ ശ്രീനിവാസന്റെ തിരക്കഥയില്‍ സ്വയംവര പന്തല്‍ എന്നിങ്ങനെ വേറിട്ട ചിത്രങ്ങള്‍ ഹരികുമാര്‍ ഒരുക്കി. സദ്ഗമയ, ക്ലിന്റ്, എഴുന്നള്ളത്ത്, ജാലകം, ഊഴം തുടങ്ങിയവയ്ക്ക് പുറമേ ഒരു സ്വകാര്യം, പുലര്‍വെട്ടം അയനം, പറഞ്ഞു തീരത്ത വിശേഷങ്ങള്‍ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. സാഹിത്യകാരന്‍ എം മുകുന്ദന്റെ രചനയില്‍ സംവിധാനം ചെയ്ത സുരാജ് വെഞ്ഞാറമൂട് നായകനായ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാന ചിത്രം.

ഹരികുമാറിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

See also  സ്‌പോര്‍ട്‌സ് സ്‌കൂള്‍ സെലക്ഷന്‍ ട്രയല്‍ നാളെ മുതല്‍

Related News

Related News

Leave a Comment