മേയറും എംഎല്‍എയും പെട്ടു. കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് കോടതി. നടപടി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍

Written by Taniniram

Published on:

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ക്കും എം.എല്‍.എക്കുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് കോടതി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് കോടതി 3 നിര്‍ദേശം നല്‍കിയിരിക്കുന്നത്. യദുവിന്റെ പരാതിയില്‍ കേസെടുക്കാതിരുന്ന കന്റോണ്‍മെന്റ് പോലീസിനും കോടതി നിര്‍ദ്ദേശം തിരിച്ചടിയായിരിക്കുകയാണ്.

നേരത്തെ അഭിഭാഷകന്‍ ബൈജുനോയല്‍ നല്‍കിയ ഹര്‍ജിയിലും കോടതി ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എ, മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയായിരുന്നു യദു കോടതിയില്‍ പരാതി നല്‍കിയത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, അസഭ്യം പറയല്‍ എന്നീ പരാതികളാണ് ഹര്‍ജിയില്‍ യദു ആരോപിച്ചിരിക്കുന്നത്. യദുവിന്റെ പരാതി കോടതി കന്റോണ്‍മെന്റ് പൊലീസിന് കൈമാറി.

സംഭവം നടന്ന അന്നുതന്നെ ഡ്രൈവര്‍ യദു, ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. കേസില്‍ നിര്‍ണായക തെളിവായ സിസിടിവി മെമ്മറിക്കാര്‍ഡ് നഷ്ടപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും പോലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തുന്നുണ്ട്.

Related News

Related News

Leave a Comment