Saturday, May 17, 2025

മുൻ ഭർത്താവ് യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തി പിടിയിലായി

Must read

- Advertisement -

പാലക്കാട് (Palakkad) : പാലക്കാട് ഒലവക്കോട് താണാവി (Palakkad Olavakode Thanav) ലാണ് സംഭവം. മുൻ ഭർത്താവ് യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തി. ഇവിടെ ലോട്ടറിക്കട നടത്തുന്ന ഒലവക്കോട് സ്വദേശിയായ ബർഷീന (Barsheena hails from Olavakot) യ്‌ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയായ കാജാ ഹുസൈനെ (Kaja Hussain) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്ന് രാവിലെ ഏഴ് മണിക്കാണ് സംഭവമുണ്ടായത്. ദ്രാവകം നിറച്ച ഒരു കുപ്പിയുമായിട്ടാണ് കാജാ ഹുസൈൻ ലോട്ടറിക്കടയിലേക്കെത്തിയത്. ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്നാണ് കൈയിൽ കരുതിയിരുന്ന ആസിഡ് ബർഷീനയുടെ മുഖത്തേക്ക് ഒഴിച്ചത്. സാരമായി പൊള്ളലേറ്റ ബർഷീനയെ ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ മുഖത്ത് സാരമായി പൊള്ളലേറ്റിട്ടുണ്ട്.

ആക്രമണത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കാജാ ഹുസൈനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇയാൾ ഇപ്പോൾ ഹേമാംബിക നഗർ പൊലീസിന്റെ കസ്റ്റഡിയിലാണ്. അക്രമത്തിന് പിന്നിലെ കാരണം പൊലീസ് അന്വേഷിക്കുകയാണ്.ബർഷീനയും കാജാ ഹുസൈനും ഏറെക്കാലമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇതിന്റെ അസ്വാരസ്യങ്ങൾ ഇവർ തമ്മിലുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാവാം ആക്രമണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

See also  ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article